പൂരം കൊടിയേറി മക്കളെ.. തൃശൂരല്ല ദുബായിൽ.. സംഭവം കളർ ആയെന്ന് പ്രവാസികൾ.. ആഘോഷമാക്കി ദുബായ് തൃശൂർ പൂരം.. | Dubai thrissur pooram 2021

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. കോവിഡ് ക്കാലം തൃശ്ശൂർപൂരത്തിന് ചെറിയൊരു മങ്ങലേൽപ്പിച്ചത് ഒഴിച്ചാൽ ഏകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുള്ള പൂരം കാണാൻ വർഷംതോറും വിദേശസഞ്ചാരികൾ അടക്കം നിരവധി പേരാണ് എത്താറുള്ളത് . ഗജവീരന്മാരെ അണിനിരത്തി ഉള്ള പാറമേക്കാവ് തിരുവമ്പാടി മേളകളും പഞ്ചവാദ്യം

ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റവും ഇലഞ്ഞിത്തറ മേളവും പുലർച്ചെയുള്ള വെടിക്കെട്ടും ഒക്കെ പൂര പ്രേമികളുടെ മനസ്സിൽ എക്കാലവും നിറഞ്ഞുനിൽക്കുന്ന ഓർമ്മകളാണ്. ഒരു തവണ യെങ്കിലും തൃശൂർ പൂരം കൂടണം എന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ എല്ലാവരും. എന്നാൽ പ്രവാസി മലയാളികൾക്ക് പലപ്പോഴും ഇതിന് സാധിക്കാറില്ല. എന്നാൽ ഇപ്പോഴിതാ പ്രവാസികളുടെ ആവശ്യമുണ്ട് തീർത്തിരിക്കു

tssrr

കയാണ് ദുബായിൽ നടന്ന തൃശ്ശൂർ പൂരം. യു എ ഇ യിലെ പ്രവാസികളാണ് തൃശ്ശൂർ പൂരത്തെ ദുബായിൽ എത്തിച്ചത്. ദുബായ് ഇത്തി സലാ അക്കാ ദമിയിലാണ് തൃശ്ശൂർപൂരം പുനരാ വിഷ്ക രിച്ചത്. ഇവിടുത്തെ തൃശ്ശൂർ കൂട്ടായ്മയാണ് പ്രവാസി കൾക്ക് ഈ ദൃശ്യ വിരുന്ന് ഒരുക്കിയത്. നാട്ടിൽ നിന്ന് തിരിച്ച് ഗജവീരന്മാരും പുലിക്കളിയും വാദ്യ ഘോഷങ്ങളും മേളവും കാവടിയും കുടമാറ്റവും ഒക്കെയായി ശരിക്കും തൃശ്ശൂർ പൂരത്തെ

പുനരാ വിഷ്കരിക്കുക ആയിരുന്നു ദുബായിൽ . തേക്കിൻകാട് മൈതാനിയിലെ പൂരത്തെ ശരിക്കും ഓർമ പ്പെടുത്തുന്നത് ആയിരുന്നു ഈ ദൃശ്യവിരുന്ന്. തെക്കേ ഗോപുരനടയും നില പന്തലും ദീപാലങ്കാര ങ്ങളുംതോരണങ്ങളും ഒക്കെ പൂരത്തിൻറെ പ്രതിനിധി അതേപടി മലയാളികൾക്ക് പകർന്നു നൽകി. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളവും പൂര പ്രേമികളെ ആഹ്ലാദത്തിൽ

ആക്കി. ഇതൊരു തുടക്കം മാത്രമാണ് എന്നാണ് സംഘാടകർ പറയുന്നത്. വരുംവർഷങ്ങളിൽ ഇതിലും കേമമായി തൃശ്ശൂർപൂരം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ. യുഎഇ ഭരണകൂട ത്തിന് അനുമതിയോടു കൂടിയാണ് പൂരം സംഘടിപ്പിച്ചത്. കോവിഡിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ ഇരുന്ന മലയാളികൾക്ക് പൂരാഘോഷം വലിയൊരു ആശ്വാസമായി .

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe