തുണികളിലെ ഏത് കറ കളയാൻ ഊഹിക്കാൻ പോലും പറ്റാത്ത ഈ ഒരു സാധനം കൊണ്ട് തൊട്ടാൽ മതി.!! | Dress Stain Removal Trick

Dress Stain Removal Trick Malayalam : വസ്ത്രത്തിലോ മറ്റോ പിടിച്ച ഭക്ഷണത്തിന്റെ കറകൾ, എണ്ണക്കറ പേനയുടെ കറകൾ തുടങ്ങി ഏതു കറയും വൃത്തിയാക്കാൻ ഒരു പൊടിക്കൈ നോക്കിയാലോ? ഒരുപാട് അലക്കു കല്ലിൽ ഉരച് സമയം കളയേണ്ടതില്ല, ഈ വഴി നോക്കൂ!! വസ്ത്രത്തിൽ പേനക്കറ പുരണ്ടാൽ ഏതെങ്കിലും ഒരു ബോഡി സ്പ്രേ പെർഫ്യൂം കറ പതിഞ്ഞ ഭാഗത്ത് സ്പ്രേ ചെയ്യണം. വിരൽ വെച്ച് ഉരസി കറ കളയാം.

മഷി പുരണ്ട ഭാഗത്തെല്ലാം സ്പ്രേ എത്താൻ ശ്രദ്ധിക്കാം. സ്കെച്ച് കളറിന്റെയോ മറ്റോ കറയാണെങ്കിൽ കറ പുരണ്ട ഭാഗത്ത് സ്പ്രേ ചെയ്തു ഉരസിയ ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് അല്പം ടൂത്ത് പേസ്റ്റ് ഉരസിയാൽ ആ കറ മായുന്നത് കാണാം. വെള്ള നിറത്തിലുള്ള ടൂത്ത്പേസ്റ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അച്ചാറോ മഞ്ഞൾക്കറയോ വസ്ത്രത്തിൽ ആയാൽ കറ പുരണ്ട ഭാഗം കഴുകിയെടുക്കുക ശേഷം ബോഡി സ്പ്രേ സ്പ്രേ ചെയ്തു കറ ഇളക്കിയെടുക്കുക. ഇളകിയ ഉടനെതന്നെ ടൂത്ത് പേസ്റ്റും

Dress Stain Removal Trick

ടൂത്ത് ബ്രഷും ഉപയോഗിച്ച് ഉരസി വൃത്തിയാക്കണം. എണ്ണക്കറ വൃത്തിയാക്കാൻ പുരണ്ട ഭാഗം നനച്ച ശേഷം ടൂത്ത് പേസ്റ്റ് പുരട്ടുക. ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസി വൃത്തിയാക്കാം. പഴകിയ വെള്ള വസ്ത്രങ്ങൾ തിളങ്ങാനും വഴിയുണ്ട്. ഉപയോഗിച്ച ടൂത്ത് പേസ്റ്റിന്റെ കൂടു മുറിച്ച് ഒരു പാത്രത്തിൽ അല്പം വെള്ളം എടുത്ത് ബാക്കി കിടക്കുന്ന ടൂത്ത് പേസ്റ്റ് അതിൽ ലയിപ്പിക്കുക. കൈ കൊണ്ടിളക്കുമ്പോൾ വെള്ളം പതഞ്ഞു വരുന്നത് കാണാം. ഒരു ബക്കറ്റിൽ ഈ ലായനി എടുക്കുക. ഇതിലേക്ക് അല്പം ചൂടുവെള്ളം ചേർക്കുക.

പഴയ വെള്ള വസ്ത്രങ്ങൾ വെള്ളം ചൂടാറുന്നതു വരെ ഇതിൽ മുക്കി വെക്കുക (ഏകദേശം മുക്കാൽ മണിക്കൂർ). ചൂടാറിയ ശേഷം അലക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video Credit : Ansi’s Vlog

Rate this post
You might also like