ഒടുവിൽ റോബിൻ മച്ചാൻ ജാസ്മിനെ തളച്ചു!! റോബിന് വേണ്ടി ജയ് വിളിച്ച് ജാസ്മിനും നിമിഷയും.!! | Dr Robin with Jasmine Bigg Boss Malayalam Season 4

Dr Robin with Jasmine Bigg Boss Malayalam Season 4 : ഒടുവിൽ ബിഗ്ഗ്‌ബോസ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ വാർത്ത എത്തിയിരിക്കുകയാണ്. ഡോക്ടർ റോബിനും ജാസ്മിനും നിമിഷയുമെല്ലാം ഒന്നിച്ചിരിക്കുകയാണ്. ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോയിൽ നിന്നും പിൻവാങ്ങിയ താരമാണ് ജാസ്മിൻ മൂസ. ഇവരെല്ലാവരും ഇപ്പോൾ ഒന്നിച്ചിരിക്കുകയാണ്. മാത്രമല്ല ബിഗ്ഗ്‌ബോസ് വീട്ടിൽ റോബിൻ മച്ചാൻ പറഞ്ഞു കൊണ്ടിരുന്ന ആ മാസ് ഡയലോഗ് ജാസ്മിന്റെ വായിൽ നിന്ന് പുറത്തു വന്നിട്ടുമുണ്ട്. “ദിസ് ഈസ് വാട്ട് വീ ഡൂ”.

ഏഷ്യാനെറ്റിൽ ശനിയാഴ്ച്ച ആരംഭിക്കുന്ന ‘സ്റ്റാർട്ട് മ്യൂസിക്ക് ആരാദ്യം പാടും’ ഷോയുടെ ആദ്യ എപ്പിസോഡിന് വേണ്ടിയാണ് ബിഗ്ഗ്‌ബോസ് താരങ്ങൾ വീണ്ടും ഒന്നിച്ചത്. നേരിൽ കണ്ടാൽ കീരിയും പാമ്പുമായിരുന്ന റോബിനും ജാസ്മിനും സുഹൃത്തുക്കളായി എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. മാത്രമല്ല റോബിനോടുള്ള വഴക്കെല്ലാം പറഞ്ഞു തീർത്തിരിക്കുകയാണ് നിമിഷയും നവീനുമെല്ലാം. എന്തായാലും സ്റ്റാർട്ട് മ്യൂസിക്ക് ആരാദ്യം പാടും ആദ്യ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. റോബിന്റെ ഇൻസ്റ്റാഗ്രാം പേജിൽ റോബിനും ജാസ്മിനും നിമിഷയും ഒന്നിച്ചുള്ള ഒരു വീഡിയോ

Dr Robin with Jasmine

ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇത് കണ്ടതോടെ ജാസ്മിനെ റോബിൻ മച്ചാൻ തളച്ചല്ലോ എന്നാണ് ആരാധകരുടെ കമന്റ്. അല്ലെങ്കിലും ഇനിയും മച്ചനോട് ദേഷ്യം, വൈരാഗ്യം എന്നൊക്കെ പറഞ്ഞോണ്ടിരുന്നാൽ മലയാളികളുടെ മൊത്തം വെറുപ്പ് നേടേണ്ടി വരുമെന്ന് ചേട്ടത്തിമാർക്ക് മനസിലായി… അത്‌ കൊണ്ട് കുറ്റബോധത്തോടെയുള്ള അടവുമാറ്റമാണ് ഇതെന്നും ആരാധകർ പറയുന്നുണ്ട്. റോബിനെ കുറ്റം പറഞ്ഞു കൊണ്ടിരുന്നവരുടെ കൂട്ടത്തിൽ നവീനും അഖിലുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ റോബിൻ മച്ചാന് കേരളത്തിലുള്ള പിന്തുണ എത്രത്തോളമെന്ന് മനസിലായതോടെ ഇനി എല്ലാവരും ഡോക്ടറുടെ പക്ഷം ചേരുകയാണ്.

സ്റ്റാർട്ട് മ്യൂസിക്ക് ഷോയിൽ ഒരു എപ്പിസോഡിൽ നാല് പേരടങ്ങുന്ന രണ്ട് ടീം ഉണ്ടാകും. റോബിൻ, ജാസ്മിൻ, നിമിഷ, നവീൻ, അഖിൽ, വിനയ് എന്നിവർ ഷോയിൽ ഉണ്ടെന്നത് ഉറപ്പിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന രണ്ട് പേർ ആരൊക്കെ എന്നത് വ്യക്തമല്ല. അത്‌ സുചിത്രയും അപർണയും ആയിരിക്കും എന്നാണ് ചിലർ പറയുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ സുചിത്രയായിരുന്നു ഈ ഷോയുടെ അവതാരക. ഇത്തവണ ബഡായി ആര്യയെ ഷോയിൽ തിരിച്ചു കൊണ്ടു വരണമെന്നാണ് പ്രേക്ഷകരുടെ അഭ്യർത്ഥന.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Nimisha PS (@legally__.brunette)

 

View this post on Instagram

 

A post shared by Nimisha PS (@legally__.brunette)

You might also like