തന്റെ വീട് ആരാധകരെ കാണിച്ച് ഡോക്ടർ റോബിൻ.. ഇത് റോബിൻ മച്ചാന്റെ കൊട്ടാരം തന്നെയെന്ന് ആരാധകർ!! | Dr.Robin showed his house in live

Dr.Robin showed his house in live : മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട ഒരു താരം തന്നെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ്ഗ്ബോസ് മലയാളം നാലാം സീസണിൽ എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്താക്കപ്പെട്ട ഡോക്ടർ റോബിന് ആരാധകർ ഏറെയാണ്. അപ്രതീക്ഷിതമായി ബിഗ്ബോസ് വീട്ടിൽ നടന്ന ഒരു പ്രശ്നത്തിന്റെ പേരിലായിരുന്നു റോബിന് എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്തുപോകേണ്ടിവന്നത്. എന്നാൽ ഷോ മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ ഡോക്ടർ റോബിനെ സ്വീകരിക്കാൻ എയർപോർട്ടിൽ

ഉണ്ടായിരുന്നത് ആരാധകരുടെ വൻ ജനസാഗരം തന്നെയാണ്. അവിടെനിന്ന് പിന്നീടങ്ങോട്ട് ഒരു വ്യത്യാസ വുമില്ലാതെ ആരാധകർ ഡോക്ടർ റോബിനെ സ്നേഹപൂർവ്വം സ്വീകരിക്കുകയായിരുന്നു. ഇന്നും ഡോക്ടർ റോബിൻ പങ്കെടുക്കുന്ന പരിപാടികൾ ജനക്കൂട്ടങ്ങൾ കൊണ്ട് സമ്പന്നമാണ്. ഇത്രയധികം ആരാധകരെ സ്വന്തമാക്കിയ ഡോക്ടർ റോബിൻ ആള് ചില്ലറക്കാരനല്ല. തിരുവനന്തപുരത്ത് താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ കർമ്മനിരതനായ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണ് ഡോക്ടർ റോബിൻ.

robin 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ബിഗ്ബോസിന് ശേഷം ആശുപത്രിയിൽ ഒന്നോ രണ്ടോ തവണ മാത്രമേ പോകാൻ പറ്റിയിട്ടുള്ളൂ എന്നും ഡോക്ടർ റോബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഡോക്ടർ റോബിൻ തന്റെ വീടിൻറെ വിശേഷങ്ങളാണ് ആരാധകരെ കാണിച്ചിരി ക്കുന്നത്. തൻറെ വീട് ആരാധകരെ ലൈവിലൂടെ കാണിച്ചിരിക്കുകയാണ് താരം. തിരുവനന്തപുരത്ത് വർക്കലയിലാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെ വീട് സ്ഥിതി ചെയ്യുന്നത്.

ഒരു കൊട്ടാരം പോലെ തന്നെയാണ് ഡോക്ടർ റോബിന്റെ വീട്. പുറത്തുനിന്നും നോക്കിയാൽ വളരെ മികച്ച ഒരു വ്യൂ തന്നെയാണ് റോബിന്റെ വീടിനുള്ളത്. എന്താണെങ്കിലും ഡോക്ടർ റോബിൻ തൻറെ വീട് ആരാധകർക്ക് കാണിച്ചതോടെ അവിടെയും ദിൽഷയെ വെച്ചുകൊണ്ടുള്ള കമൻറുകൾ ആണ് ഇപ്പോൾ നിറയുന്നത്. ദിൽഷക്ക് ഭാഗ്യം ഇല്ലാതായി പോയല്ലോ എന്നാണ് പലരും കമന്റ്റ്ബോക്സിൽ കുറിച്ചിരിക്കുന്നത്.

You might also like