ആരാധകരോട് ഇത്രയും സ്നേഹം കാണിക്കുന്ന ഡോക്ട്ടർക്ക് അർഹിച്ച നേട്ടം; പുതിയ റെക്കോർഡ് സ്വന്തമാക്കി ഡോ. റോബിൻ!! | Dr. Robin Radhakrishnan World Record
Dr. Robin Radhakrishnan World Recordബിഗ് ബോസ് മലയാളത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ആളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത താരമാണ് സീസൺ ഫോറിലെ മത്സരാർഥി സോഷ്യൽ മീഡിയ താരമായ റോബിൻ ബിഗ് ബോസ് സീസൺ ഫോറിൽ മത്സരാർഥിയായി എത്തിതോടെയാണ് കൂടുതൽ ശ്രദ്ധിക്കപെടാൻ തുടങ്ങിയത്. ബിഗ് ബോസ് ഹൗസിലേക്ക് പോകും മുമ്പ് അമ്പതിനായിരം ഫോളോവേഴ്സാണ് താരത്തിന് ഉണ്ടായിരുന്നത്. സീസൺ ഫോർ അവസാനിച്ചതോടെ അത്
പത്ത് ലക്ഷമായി ഉയരുകയായിരുന്നു. റോബിന്റെ ജീവിതത്തിൽ ബിഗ് ബോസ് എല്ലാം കൊണ്ടും വലിയൊരു വഴിത്തിരിവ് ആണ്. ഇപ്പോൾ താരം തനിക്ക് ലഭിച്ച പുതിയൊരു അംഗീകാരം സംബന്ധിച്ച സന്തോഷം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച് എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ഒരു ലക്ഷത്തിൽ അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ് ഡോക്ടർ റോബിന് ഇപ്പോൾ ലഭിച്ചത്. സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് റോബിന് ഇക്കാര്യം അറിയിച്ചത്.

ഈ നേട്ടത്തിൽ റോബിൻ ഇങ്ങനെ കുറിച്ചു “ദുബൈയിലെ ഐൻസ്റ്റൈൻ വേൾഡ് റെക്കോർഡ്സ് എൽഎൽസിയിൽ നിന്ന് അംഗീകാരം നേടുന്നത് എനിക്ക് വളരെ അഭിമാനമാണ്. എനിക്ക് ലഭിച്ചത് ഏഴ് മാസത്തിനുള്ളിൽ ഒരു ലക്ഷത്തില് അധികം ചിത്രങ്ങളും സെൽഫികളും ആരാധകരുമായി എടുത്ത ആദ്യ ഇന്ത്യൻ സെലിബ്രിറ്റി എന്ന റെക്കോർഡാണ്. ഈ റെക്കോർഡ് 2023 ജനുവരി 1ന് ദുബായിലെ ഐൻസ്റ്റീൻ വേൾഡ് റെക്കോർഡിൽ ഇത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എത്ര വീണാലും ഞാൻ എഴുന്നേൽക്കും.. പരാജയപ്പെട്ടാലും ഞാൻ വീണ്ടും വീണ്ടും ശ്രമിക്കും’ ഈ പുതിയ റെക്കോർഡ് നേട്ടത്തിന്റെ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും വീഡിയോകളും റോബിൻ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അടുത്തിടെ റോബിനും കുടുംബവും ആരതിയെ പെണ്ണുകാണാൻ വന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.