ആരാധകർക്ക് വേണ്ടി മഴ നനഞ്ഞ് ഡോക്ടർ റോബിൻ.. റോബിനെ പൊതിഞ്ഞ് ആയിരങ്ങൾ.!! | Dr Robin Radhakrishnan at Pathanapuram for Inaguration

Dr Robin Radhakrishnan at Pathanapuram for Inaguration : കോരിച്ചൊരിയുന്ന മഴ വന്നോട്ടെ, ചുട്ടുപൊള്ളുന്ന വെയിലെത്തിക്കോട്ടെ…. അതൊന്നും പ്രശ്നമല്ല ഈ ഡോക്ടർക്കും പിള്ളേർക്കും. അതെ, കൊല്ലം പത്തനാപുരത്ത് ഉൽഘാടനവേദിയിലെത്തിയ ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കാണാനെത്തിയത് എണ്ണാൻ സാധിക്കാത്തത്രയും വലിയ ആരാധകവൃന്ദം. ബിഗ്‌ബോസ് മലയാളം നാലാം സീസൺ വിജയകിരീടം ചൂടാൻ കാത്തിരുന്ന് ഒടുവിൽ എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്താകുകയായിരുന്നു ഡോക്ടർ റോബിൻ.

എന്നാൽ വിസ്മയം തോന്നിപ്പിക്കുന്നത്ര ബൃഹത്തായ ഒരു ആരാധകവൃന്ദമാണ് ഡോക്ടർ റോബിന് ഇന്ന് കേരളത്തിലുള്ളത്. ദിവസവും പരിപാടികൾ…. ടി വി ഷോകൾ അങ്ങനെ വിശ്രമിക്കാൻ പോലും സമയമില്ലാതെ ഡോക്ടർ ഓട്ടത്തിലാണ്. ഡോക്ടർ എവിടെയെത്തുന്നു എന്ന് നോക്കി ആരാധകരും അങ്ങോട് ഓടിയെത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഇന്ന് ഡോക്ടർ റോബിൻ കൊല്ലം പത്തനാപുരത്ത് ഉദ്ഘാടനത്തിനെത്തിയപ്പോൾ നല്ല മഴയുണ്ടായിരുന്നു. എന്നാൽ മഴയൊന്നും വക വെക്കാതെ

Dr Robin Radhakrishnan

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഡോക്ടർ ആരാധകർക്കൊപ്പം കൂട്ടുചേരുകയായിരുന്നു. ആരാധകരും മഴയുടെ പേരിൽ പിന്മാറിയില്ല. എല്ലാവരും ഡോക്ടറെ കാണാൻ തിക്കും തിരക്കും കൂട്ടി ഡോക്ടർക്ക് മുൻപിൽ തന്നെയുണ്ടായിരുന്നു. മാത്രമല്ല, ഡോക്ടർക്ക് പൂർണമായും ആവേശം നൽകിക്കൊണ്ട് ആരാധകർ വട്ടം കൂടുകയായിരുന്നു. കൊല്ലത്തെ റോബിൻ ആരാധകർ ഇന്ന് ഏറെ സന്തോഷത്തിലും ഉത്സാഹത്തിലുമായിരുന്നു. ഡോക്ടറെ നേരിൽ കാണാൻ കിട്ടിയ അവസരത്തിൽ ഏവരും ആഹ്ളാദത്തിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഡോക്ടർ മുംബൈയിൽ നിന്നും തിരികെയെത്തിയത്. ബിഗ്ഗ്‌ബോസ് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ വേണ്ടി പോയതാണ് ഡോക്ടർ. ഡോക്ടർ ആഗ്രഹിച്ചത് പോലെ ദിൽഷക്ക് തന്നെ ഒന്നാം സ്ഥാനവും ലഭിച്ചു. ബിഗ്ഗ്‌ബോസ് വീട്ടിൽ ഡോക്ടർ തന്റെ പ്രണയം തുറന്നു പറഞ്ഞത് ദിൽഷയോടായിരുന്നു. ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് ഇവർ ഒന്നാകുമോ എന്നറിയാനാണ്. ദിൽഷ ഡോക്ടറോട് പറയുന്ന മറുപടിക്കായാണ് ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പ്.

You might also like