റോബിന്റെ സിനിമയിൽ നായിക ദിൽഷയോ.? താരത്തിന്റെ വെളിപ്പെടുത്തൽ വൈറൽ.!! [വീഡിയോ] | Dr Robin for Bigg Boss Malayalam Season 4 Grand Finale
Dr Robin for Bigg Boss Malayalam Season 4 Grand Finale : ബിഗ്ഗ്ബോസ് മലയാളം പ്രേക്ഷകരുടെ പ്രിയതാരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ഇന്ന് കേരളക്കരയുടെ മുത്താണ്. എഴുപതാം ദിവസം ഷോയിൽ നിന്നും പുറത്താക്കപ്പെട്ട മത്സരാർത്ഥി ഇന്ന് മലയാളികളുടെ മനം കവർന്ന റിയൽ സ്റ്റാർ. ഇപ്പോഴിതാ ഡോക്ടർ റോബിൻ സിനിമയിലേക്കും. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഡോക്ടർ റോബിന്റെ സിനിമാപ്രവേശം ആരാധകരെ അറിയിച്ചത്.
ഇതിന് പിന്നാലെ ഡോക്ടർക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകരുടെ ബഹളമാണ്. ബിഗ്ഗ്ബോസ് ഗ്രാൻഡ് ഫിനാലേക്ക് വേണ്ടി എത്തിയിരിക്കുകയാണ് റോബിൻ. വിമാനത്താവളത്തിൽ വെച്ച് മാധ്യമ പ്രവർത്തകർ റോബിന് ചുറ്റും കൂടി. റോബിൻ അഭിനയിക്കുന്ന ചിത്രത്തിൽ ദിൽഷ ഉണ്ടാകുമോ എന്നതായിരുന്നു റോബിൻ നേരിട്ട ഒരു ചോദ്യം. അക്കാര്യം സിനിമയുടെ സംവിധായകനും നിർമ്മാതാവും തീരുമാനിക്കട്ടെ എന്നായിരുന്നു താരത്തിന്റെ മറുപടി.
ബിഗ്ഗ്ബോസ് ഇത്തവണ ആര് വിജയിക്കും എന്ന് ചോദിക്കുമ്പോൾ ഡോക്ടറുടെ മറുപടി ഇങ്ങനെ. “ആരാണെങ്കിലും അർഹതയുള്ളവർ വിജയിക്കണം. എന്റെ പേഴ്സനൽ ചോയ്സ് ചോദിച്ചാൽ ഉറപ്പായും അത് ദിൽഷ തന്നെയാകും”. ദിൽഷ പുറത്തു വന്നിട്ട് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിക്കാം എന്നും റോബിൻ പറയുന്നുണ്ട്. സുഹൃത്തായി തന്നെ ഇരിക്കണമെന്നാണ് ദിൽഷ പറയുന്നതെങ്കിൽ അതിനും റെഡി എന്നും ഡോക്ടർ തുറന്നു പറയുന്നു.
ഇടക്ക് വെച്ച് ഷോയിൽ നിന്നും പുറത്തായെങ്കിലും ഇന്ന് ജനങ്ങൾ തരുന്ന സ്നേഹവും അംഗീകാരവും തന്നെ ഏറെ സന്തോഷിപ്പിക്കുന്നു, ഒപ്പം സിനിമ എന്നത് ഏറെ സ്വപ്നം കണ്ട ഒന്നാണ്. ഇപ്പോൾ അതും സാധ്യമായി. ഇതൊക്കെ തന്നെയാണ് ബിഗ്ഗ്ബോസ് തനിക്ക് തന്ന വിലയേറിയ പ്രതിഫലമെന്ന് തുറന്നു പറയുകയാണ് ഡോക്ടർ റോബിൻ. ഈ ഞായറാഴ്ച്ചയാണ് ബിഗ്ഗ്ബോസ് ഷോ അവസാനിക്കുക. ആറ് പേരാണ് ഇപ്പോൾ ഫൈനലിൽ ഉള്ളത്. ഷോയിൽ നിലവിലുള്ള എല്ലാവർക്കും ആശംസകൾ അറിയിക്കുന്നുമുണ്ട് ഡോക്ടർ റോബിൻ.