ഇത് സീതാരാമം റോബിൻ ആരതി വേർഷൻ; ജീവിതത്തിലെ റാം സീത സ്വയംവരം എന്നാണെന്ന് ചോദിച്ച് ആരാധകർ!! | Dr. Robin and Arati shared Seetharamam Portrait

Dr. Robin and Arati shared Seetharamam Portrait : നിരവധി ആരാധകരുള്ള താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് റോബിൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറുന്നത്. വളരെയധികം സ്നേഹത്തോടെയാണ് റോബിനെ ആരാധകർ കാണുന്നത് റോബിന്റെ പുത്തൻ വിശേഷങ്ങൾ ഓരോ പ്രേക്ഷകനും അക്ഷമനായി കാത്തിരിക്കുകയാണ്. എല്ലാവരെയും വളരെയധികം സ്നേഹിക്കുകയും ഹൃദയത്തിൽ കൊണ്ടുനടക്കുകയും ചെയ്യുന്ന പ്രകൃതമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണന്.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ റോബിന് നിരവധി ആരാധകർ ഉണ്ടായിരുന്നു. റിയാലിറ്റി ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ റോബിനെ സ്വീകരിക്കാൻ വൻ ജനാവലിയാണ് കാത്തു നിന്നത്. നടൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ, പബ്ലിക് ഇൻഫ്ലുവൻസർ തുടങ്ങി റോബിൻ കൈ വയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്. സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാവിധ വിശേഷങ്ങളും ആരാധകരെ റോബിൻ അറിയിക്കാറുണ്ട്.

dr.robin
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്നാൽ റോബിൻ വിവാഹിതനാകുന്നു എന്ന വാർത്തയാണ് ആരാധകരെ കാത്തിരുന്നത്. ആരതി എന്ന പെൺകുട്ടിയെയാണ് റോബിൻ വിവാഹം ചെയ്യുന്നത്. നടി, ബിസിനസ്സുകാരി, ഡിസൈനർ , മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തിയാണ് ആരതി. റോബിനും ആരതിയും ചേർന്നുള്ള നിരവധി വീഡിയോകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. ഇരുവരുടെയും പ്രണയത്തെ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

പച്ചനിറത്തിലുള്ള സാരിയുടുത്ത് ഒരു കണ്ണാടിക്ക് മുൻപിലായി റോബിനെ നോക്കി നിൽക്കുന്ന ആരതിയുടെ ചിത്രമാണിത്. ആരതിയെ ക്യാമറയിൽ പകർത്തുന്ന റോബിൻ. ഇതാണ് പങ്കുവെച്ചിരിക്കുന്ന ഫോട്ടോയിൽ ഉള്ളത്. ഈ ഫോട്ടോയ്ക്ക് മനോഹരമായ ഒരു ഗാനവും ബാഗ്രൗണ്ടിൽ വെച്ചുകൊണ്ടാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സീതാരാമം എന്ന ദുൽഖറിന്റെ സിനിമയിലെ ഒരു സീൻ ക്രിയേഷൻ ആണ് യഥാർത്ഥത്തിൽ ഇവിടെ നടന്നിരിക്കുന്നത്.നിരവധി ആരാധകർ ഈ ചിത്രത്തിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നു.

You might also like