ദോശ മാവ് ഇതുപോലെ എണ്ണയിൽ ഒന്ന് ഒഴിച്ചാൽ കാണു മാജിക്‌; ഈ ട്രിക് ഇതുവരെ അറിയാതെ പോയല്ലോ! | Dosa Batter Snack

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ദോശ മാവ് കൊണ്ട് ഒരു കിടിലൻ ഐറ്റമാണ്. ഇതിന്റെ ടേസ്റ്റ് വേറെ ലെവലാണ്. ദോശ മാവ് അരച്ചു കഴിഞ്ഞാൽ സാധരണ നമ്മൾ ദോശയാണ് ഉണ്ടാകാറുള്ളത്. എന്നാൽ നമുക്കൊന്ന് മാറ്റി പിടിച്ചാലോ.? അതിനായി ഉപ്പോടുകൂടി അരച്ചെടുത്ത ദോശമാവിലേക്ക് 1 സവാള, 1 കഷ്ണം ഇഞ്ചി, 2 പച്ചമുളക്, കറിവേപ്പില എന്നിവ ചോപ് ചെയ്‌ത്‌ ചേർക്കുക.

പിന്നീട് അതിലേക്ക് കുറച്ച് മഞ്ഞൾപൊടി കൂടി ചേർത്ത് എല്ലാംകൂടി നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ദോശമാവ് നമ്മൾ അരച്ചെടുത്ത ശേഷമാണ് ഇങ്ങനെ ചെയ്യുന്നത്. അതായത് ദോശമാവ് പുളിപ്പിക്കുന്നതിനു മുൻപ്. അതുത്തതായി ഇതിലേക്ക് 1 നുള്ള് കായപ്പൊടി, ഉപ്പ് ആവശ്യമുണ്ടെങ്കിൽ അതുംകൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. അങ്ങിനെ നമ്മുടെ മാവ് ഇപ്പോൾ ഒരുവിധം റെഡിയായിട്ടുണ്ട്.

Dosa Batter
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അതിനുശേഷം നമുക്കിത് ചൂടുള്ള എണ്ണയിൽ പൊരിച്ചെടുക്കണം. അതിനായി അടുപ്പത്ത് ഒരു പാൻ വെച്ച് തീ ഓണാക്കി ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് എണ്ണയൊഴിച്ച് നല്ലപോലെ ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് കുറേശെ ആയി ഒരു സ്‌പൂൺ കൊണ്ടോ മറ്റോ ഇട്ടുകൊടുക്കാവുന്നതാണ്. രണ്ടുഭാഗവും നല്ലപോലെ ഫ്രൈ ആയി വരുമ്പോൾ എണ്ണയിൽനിന്നും കോരിയെടുക്കാം.

അങ്ങിനെ നമ്മുടെ ദോശമാവ് കൊണ്ട് ടേസ്റ്റിയായ സ്നാക്ക് ഇവിടെ റെഡിയായിട്ടുണ്ട്. ഇത് നമുക്ക് ഇഡലി മാവിലും ചെയ്യാവുന്നതാണ്. എങ്ങിനെയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞുതരുന്നുണ്ട്. നിങ്ങൾ തീർച്ചയായും വീഡിയോ കണ്ടുനോക്കാം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ഒരു പ്രാവശ്യമെങ്കിലും ഉണ്ടാക്കി നോക്ക്. എല്ലാവർക്കും വളരെയധികം ഇഷ്ടപെടുന്നതാണ്. Video credit: Grandmother Tips

You might also like