
ബോളിവുഡ് നായികമാരെക്കാൾ മികവോടെ തുങ്ക ഡാൻസുമായി താര പുത്രി; മഞ്ഞയിൽ അഴകോടെ ദിയ കൃഷ്ണ !! | Diya Krishna Latest Dance Viral Malayalam
Diya Krishna Latest Dance Viral Malayalam : നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ ഒരാളായ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയാണ്. സമൂഹ മാധ്യമങ്ങളിൽ ഉടനീളം വളരെ സജീവമാണ് ദിയയും തന്റെ സഹോദരിമാരും. നടൻ കൃഷ്ണകുമാറിനെ പോലെ തന്നെ വളരെ ആക്റ്റീവ് ആണ് മക്കളും. അഹാന കൃഷ്ണ സിനിമ മേഖലയിൽ മികവുറ്റ പ്രകടനം കാഴ്ച്ചവെക്കുമ്പോൾ ദിയയും സഹോദരിമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർസ് ആയി തരംഗം സൃഷ്ടിക്കുകയാണ്. ഇപ്പോൾ വളരെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് ദിയയുടെ പുത്തൻ വീഡിയോ ആണ്.
തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മഞ്ഞ സാരിയിൽ കിടിലൻ ലുക്കിൽ എത്തി ഹിന്ദി സോങ്നൊപ്പം ചുവട് വയ്ക്കുകയാണ് വീഡിയോയിൽ ദിയ കൃഷ്ണ. ഹോട്ട് ആൻഡ് ഗ്ലാമറസ് ലൂക്കിലാണ് സാരിയിൽ ദിയ എത്തിയതെന്ന് ആരാധകർ പറയുന്നു. തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താരം ക്യാപ്ഷൻ നൽകിയത് “ഹാട് ടു ഷോ മൈ തുമ്ക” എന്നാണ്. താരത്തിന്റെ റീൽ വീഡിയോ പകർത്തിയത് സുജിത് ആണ്.

തിരുവനന്തപുരം ശാന്തി ക്ലോതിങ് ബ്രാൻഡ് ആണ് ദിയയുടെ സാരി ഡിസൈൻ ചെയ്തിരിക്കൂന്നത്. നിരവധി ആരാധകരാണ് താരം പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. “വൗ തുമ്ക ക്വീൻ, യെല്ലോ ദിയ, ട്രൈ ആക്ടിങ് ലുക്ക്സ് ബോളിവുഡ് ക്ലാസ്സ് പെർഫോമൻസ്, ലുക്ക് ലൈക് ശ്രദ്ധ കപൂർ, എന്നിങ്ങനെയാണ് ആരാധകർ വീഡിയോയ്ക്ക് ചുവടെ പങ്കുവച്ച കമന്റുകൾ. അടുത്തിടെ ദിയയുടെ പ്രണയവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
തന്റെ പ്രണയം തകർന്നതും ദിയ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ തന്റെ പ്രണയബന്ധത്തെ കുറിച്ചും ഇനി മുന്നോട്ടുള്ള ജീവിതത്തെ പറ്റിയുമെല്ലാമുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായും ദിയ എത്തിയിരുന്നു. ഇനി താരം ഡേറ്റിങ്ങൊന്നുമില്ലെന്നും നേരെ വിവാഹമാണെന്നും ദിയ ചോദ്യത്തിന് മറുപടി നൽകിയിരുന്നു.