ആ വലിയ സ്വപ്നം ബാക്കിയാക്കി സംവിധായകൻ മനു ഈ ലോകത്തോട് വിട പറഞ്ഞു; കണ്ണീരോടെ സിനിമ ലോകം !! | Director Manu James passes away latest viral news malayalam
എറണാംകുളം : ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളികളുടെ സിനിമ ലോകത്ത് നിന്ന് ഞെട്ടലുണ്ടാക്കുന്ന ഒരു മരണം സംഭവിച്ചത്. നടിയും ഹാസ്യകലാകാരിയും ആയ സുബി സുരേഷിന്‍റെ മരണമായിരുന്നു. മലയാളികളെ പതിറ്റാണ്ടുകള്‍ ലൈവ് സ്റ്റേജുകളിലൂടെയും മിനിസ്ക്രീനിലൂടെയും ചിരിപ്പിച്ച സുബിക്ക് മരിക്കുമ്പോഴുള്ള വയസ്സ് 41 മാത്രമായിരുന്നു. മറ്റൊരു മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് ഇപ്പോൾ മലയാള
സിനിമാ പ്രവര്‍ത്തകര്‍. യുവ സംവിധായകന്‍ മനു ജെയിംസിന്‍റെ മരണമാണ് ഇപ്പോൾ വാർത്ത ആയിരിക്കുന്നത്.മനു ഏറെ ആഗ്രഹിച്ച് ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പാണ് അദ്ദേഹത്തെ മരണം തേടി എത്തിയത് എന്നത് ആ ചിത്രത്തിനൊപ്പം പ്രവര്‍ത്തിച്ചവരെ ഒരുപാട് വേദനിപ്പിക്കുകയാണ്.
നടി അഹാന കൃഷ്ണയെ ടൈറ്റില്‍ കഥാപാത്രമാക്കി മനു സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം നാന്‍സി റാണി എന്നതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്നതിന് ഇടയിലാണ് യുവ സംവിധായകന്‍ മനു അപ്രതീക്ഷിതമായി തന്റെ ജീവിതത്തില്‍ നിന്നുതന്നെ വിടവാങ്ങിയത്. മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയില്‍ തുടരവെ ആണ് 31-ാം വയസ്സില്‍ മനു ജയിംസിന്‍റെ അന്ത്യം സംഭവിച്ചത്. മനുവിന് സിനിമയെന്ന മാധ്യമത്തോട് വലിയ അഭിനിവേശം തന്നെയുണ്ടായിരുന്നു. കൂടാതെ ഈ മേഖലയിലേക്ക് ആദ്യമായി എത്താൻ ആഗ്രഹിക്കുന്ന ഒരാള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു.
അതിനാല്‍ തന്നെ മനുവിന് ആദ്യമായി ഒരു അവസരം ലഭിച്ചപ്പോള്‍ നിരവധി നവാഗതരെ അദ്ദേഹം ഒപ്പം കൂട്ടിയിരുന്നു. അഹാനയ്ക്കൊപ്പം അജു വര്‍ഗീസ്, ലാല്‍, ശ്രീനിവാസന്‍, മാമുക്കോയ, മല്ലിക സുകുമാരന്‍, സണ്ണി വെയ്ന്‍, കോട്ടയം പ്രദീപ്, അബു സലിം, ഇന്ദ്രന്‍സ്, ധ്രുവന്‍, ലെന, ഇര്‍ഷാദ്, ദേവി അജിത്ത് തുടങ്ങി മുപ്പതിൽ അധികം പ്രമുഖരായ താരങ്ങള്‍ അണിനിരക്കുന്ന നാന്‍സി റാണി എന്ന ചിത്രത്തിൽ 130 ല്‍ അധികം പുതുമുഖങ്ങൾക്കാണ് മനു അവസരം നൽകിയത്. സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന അന്‍പതോളം വിദ്യാര്‍ഥികളും ഈ സിനിമയുടെ പ്രൊഡക്ഷന്‍ ടീമിന്‍റെ ഭാഗമായിരുന്നു. Story highlight : Director Manu James passes away latest viral news malayalam