പൃഥ്വിരാജ് ഒഴിവാക്കിയത് ഫഹദിന്റെ ആദ്യ സിനിമ ആയി; സത്യാവസ്ഥ തുറന്ന് പറഞ്ഞ് സംവിധായകൻ ഫാസിൽ !! | Director Fasil talks about Prithviraj Sukumaran latest malayalam

Director Fasil talks about Prithviraj Sukumaran latest malayalam : തെന്നിന്ത്യൻ താരം അസിനെയുംപൃഥ്വിരാജിനെയും ആദ്യമായി സിനിമയിലേക്ക് കൊണ്ടുവരാനുള്ള ഇന്റർവ്യൂ ചെയ്തത് താനാണെന്ന് തുറന്ന് പറഞ്ഞ് സംവിധായകൻ ഫാസിൽ. ചില കാരണങ്ങളാൽ ആ സിനിമ നടന്നില്ല പിന്നീട് ഫഹദിനെ നായകനാക്കുക ആയിരുന്നെന്നും ഫാസിൽ പറഞ്ഞു. ഈ കാര്യം ഫാസിൽ തുറന്ന് പറഞ്ഞത് കാപ്പ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ ആണ്. ഫാസിലിന്റെ വാക്കുകൾ

ഇങ്ങനെയാണ് ” ഇന്ന് ഇവിടേക്ക് ഞാൻ വരാൻ കാരണം പൃഥ്വിരാജ് ആണ് . സത്യത്തിൽ എനിക്ക് നഷ്ടമായ ഒരാളാണ് പ്രിത്വിരാജ്. ഞാനാണ് പൃഥ്വിരാജിനെ ആദ്യമായി സിനിമക്ക് വേണ്ടി ഇന്റർവ്യൂ ചെയ്തതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അസിനെ ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ നായികയായി തിരഞ്ഞെടുത്തത് എന്നാൽ ആ സിനിമ ചെയ്യാൻ സാധിച്ചില്ല. പിന്നീട് ആ സിനിമ ഫഹദിനെ വെച്ചാണ് ചെയ്തത്. പിന്നീട് ഒരിക്കൽ

 Director Fasil talks about Prithviraj Sukumaran latest malayalam

രഞ്ജിത്ത് എന്നെ വിളിച്ച് പറഞ്ഞു എന്റെ അടുത്ത പ്രൊജക്റ്റിലെ നായകൻ സുകുമാരൻ ചേട്ടന്റെ മകൻ ആണെന്ന് പറഞ്ഞു. ഫാസിൽ മുൻപ് ഇന്റർവ്യൂ ചെയ്ത ആളല്ലേ എങ്ങനെ ഉണ്ടെന്നും ചോദിച്ചു. ഞാൻ പറഞ്ഞു ഗംഭീരം ആയിരിക്കുമെന്ന്. അതേ സമയം തന്നെ സത്യൻ അന്തിക്കാടും എന്നെ വിളിച്ചു. സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയിലേക്ക് ഒരു രണ്ടാം നായികയെ വേണം ഫാസിലിന്റെ പരിചയത്തിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ അസിന്റെ പേര് പറഞ്ഞു കൊടുത്തു.

അങ്ങനെ ആ നിയോഗം സത്യന് ലഭിക്കുകയായിരുന്നു. അദ്ദേഹമാണ് അസിനെ സിനിമയിലേക്ക് ആദ്യമായി എത്തിച്ചത്. അങ്ങനെ അസിൻ ഇന്ത്യ മുഴുവൻ അറിയപ്പെടുകയുമായിരുന്നു. അത്തരം ചില നിമിത്തങ്ങളിലൂടെ ആണ് ഞാൻ ഇവിടെ എത്തിയത്. ഇന്ന് പൃഥ്വിരാജിന് മൊമെന്റോ നൽകാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഫാസിൽ പറഞ്ഞു. അതുപോലെ തന്നെ ‘മേക്റ്റ’ എന്ന ചിത്രമെടുക്കണമെന്ന് പറഞ്ഞത് ഞാനാണെന്നും അതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചെങ്കിലും അത് നടന്നില്ല പിന്നീട് ആ സിനിമയാണ് ഹരികൃഷ്ണൻസ് എന്ന സിനിമ ആക്കിയത് എന്നും ഫാസിൽ ആ വേദിയിൽ പറഞ്ഞു.

Rate this post
You might also like