ഇന്ന് പാച്ചുവിൻറെ മാത്രം പിറന്നാൾ അല്ല.. കണ്ണുനീർ വീഡിയോ പങ്കുവെച്ച് ഡിംപിൾ റോസ്.!! | Dimple Rose Son Pachu Birthday

Dimple Rose Son Pachu Birthday : ഇന്ത്യൻ സിനിമ സീരിയൽ രംഗത്ത് അഭിനയത്രി എന്ന നിലയിൽ തിളങ്ങിയ താര വ്യക്തിത്വമാണ് ഡിംപിൾ റോസിന്റേത്. വളരെ ചുരുങ്ങിയ വേഷങ്ങൾ കൊണ്ട് തന്നെ മലയാള മനസുകളിൽ ഇടം നേടാൻ താരത്തിനു കഴിഞ്ഞു. തന്റെതായ അഭിനയ മികവുകൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വിരുന്നൊരുക്കിയ പ്രിയ താരം. 2012 ൽ തീയേറ്റർ റിലീസ് ആയ കാസനോവ എന്ന ചിത്രത്തിലൂടെ ആണ് വെള്ളിത്തിരയിലേക്കുള്ള മുന്നേറ്റം. പിന്നീട് ക്രിസ്പി ചിക്കൻ, തെങ്കാശി പട്ടണം, പുലിവാൽ കല്യാണം, സദാനന്ദന്റെ സമയം, കണ്മഷി, സോസേട്ടന്റെ ഹീറോ

തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ബിസിനസുകാരനായ ആൻസൺ ഫ്രാൻസിസ് ആണ് ഡിംപിൾ റോസിന്റെ ഭർത്താവ്. വിവാഹത്തിനു ശേഷം സിനിമ മേഖലയിൽ അത്ര സജീവമല്ലെങ്കിലും ഡിംപിൾ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്ക് മുന്നിൽ സജീവ സാന്നിദ്യമാണ്. തന്റെ എല്ലാ വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ യൂട്യൂബ് വീഡിയോകളിലൂടെയും താരം പങ്കുവെക്കാറുണ്ട്. തന്റെ ജീവിതത്തിലെ ഇടവേളകളെ കുറിച്ചും താരം മനസുതുറക്കുന്നുണ്ട്.

Dimple Rose Son

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയുമായി ഡിംപിൾ എത്തിയിരിക്കുകയാണ്. ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ എന്നാണ് വീഡിയോയുടെ തലക്കെട്ട്. ഡിംപിളിന്റെ മോൻ പച്ചുവിന്റെ പിറന്നാൾ വീഡിയോ ആണിത്. പാച്ചു കുട്ടന് പിറന്നാൾ ആശംസകൾ നേരുന്ന അമ്മ ഡിംപിൾ ആണ് വീഡിയോയിൽ. തന്റെ വിഷമങ്ങളും വിഷമത്തിൽ കൂടെ നിന്നവർക്ക് നന്ദിയും ഡിംപിൾ പറയുന്നുണ്ട്. ആശുപത്രി വാസവും അവിടെ വെച്ച് ഉണ്ടായ അനുഭവങ്ങളും, ആരോഗ്യത്തോടെ ലഭിച്ച തന്റെ പാച്ചു കുട്ടനെയും ചേർത്ത് പിടിച്ച് ഡിംപിൾ ഓർക്കുകയാണ്.

പാച്ചുവിന്റെ പിറന്നാൾ മാത്രമല്ല ഇന്ന് കസ്റ്ററിന്റെയും പിറന്നാൾ ആണെന്നും. മൺമറഞ്ഞു പോയ ആ ജീവന്റെ ഓർമ്മയിൽ കല്ലറയിൽ പൂ വെച്ച് ഒരിറ്റു കണ്ണീരോടെ പ്രാർഥിക്കുന്നതും വീഡിയോയിൽ ഉണ്ട്. ഇതിനു മുൻപ് തന്നെ താരം തന്റെ പ്രെഗ്നൻസി സമയത്തെ കുറിച്ച് പറഞ്ഞിരുന്നു. ആ കാലത്ത് താൻ അനുഭവിച്ച വേദനയും 100 ദിവസം 100 വർഷം പോലെ ആയിരുന്നു തനിക്കെന്നും 100 ദിവസങ്ങൾ കൊണ്ട് താൻ ഒരുപാട് പഠിച്ചെന്നും താരം പറയുന്നു. കൂടാതെ പ്രെഗ്നൻസിയുടെ കളർഫുൾ ആയ വശം മാത്രമേ എല്ലാവർക്കും അറിയൂ എന്നും എനിക്കത് അങ്ങനെ അല്ലായിരുന്നു എന്നും താരം പറഞ്ഞിരുന്നു.

You might also like