തോമുവിനും പാച്ചുവിനും കൂട്ടായി ഒരു കുഞ്ഞതിഥി കൂടി എത്തുന്നു.. ഡിംപിളിന്റെ കുടുംബത്തിലേക്ക് ഒരു കുഞ്ഞിക്കാൽ കൂടി!! | Dimple Rose Sister In Law Divine Clara Pregnancy News Viral Malayalam

Dimple Rose Sister In Law Divine Clara Pregnancy News Viral Malayalam

Dimple Rose Sister In Law Divine Clara Pregnancy News Viral Malayalam : മലയാള സിനിമാ സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണല്ലോ ഡിമ്പിൾ റോസ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരത്തിന്റെ കുടുംബത്തിനും ഏറെ ആരാധകരാണ് ഉള്ളത്. അതിനാൽ തന്നെ ഈ താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. സിനിമയിലോ സീരിയലിലോ ഒന്നും മുഖം കാണിച്ചിട്ടില്ല എങ്കിലും ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണിന്റെ ഭാര്യ ഡിവൈന്‍ ക്ലാരക്ക് ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ്

ആരാധകർ സോഷ്യൽ മീഡിയയിൽ നൽകാറുള്ളത്. തന്റെ ഏതൊരു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ഏതൊരു വീഡിയോക്കും വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്. ഡിവൈൻ ക്ലാരയുടെ വീഡിയോയിലൂടെ ആരാധകർക്ക് പരിചിതമായ മക്കൾ പാച്ചുവിന്റെയും തോമയുടെയും വിശേഷങ്ങൾ ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. എന്നാൽ ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇവർ.

Dimple Rose Sister In Law Divine Clara Pregnancy News Viral Malayalam

പാച്ചുവിനും തോമക്കും കൂട്ടായി ഒരു കുഞ്ഞതിഥി കൂടി എത്തുന്നുണ്ട് എന്നാണ് ഡിവൈൻ ക്ലാര വീഡിയോയിൽ പറയുന്നത്. താൻ നിലവിൽ മൂന്നുമാസം ഗർഭിണിയാണ് എന്നും, വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നും താരം പറയുന്നുണ്ട്. ഇത് തീർത്തും അൺപ്ലാന്ഡ് ആയ ഒന്നാണ്. രണ്ടു മൂന്നു വർഷം കഴിഞ്ഞിട്ട് കുട്ടികൾ മതി എന്നായിരുന്നു എന്റെ തീരുമാനം. തോമു ഞങ്ങളുടെ സർപ്രൈസ് ബേബിയായിരുന്നു, ഇതും അങ്ങനെ തന്നെയാണ്.

എനിക്ക് പി സി ഒഡി ഉള്ളതുകൊണ്ട് തോമുവിൻറെ ഗർഭകാലം തനിക്ക് ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ അവനെ ഒരു മിറാക്കിൾ ബേബി ആയാണ് ഞാൻ കാണുന്നത്. മാത്രമല്ല തോമുവിൻറെ കുറുമ്പുകളും കുസൃതികളും കാരണം ഒരു കുഞ്ഞു മതി എന്ന് വരെ താൻ ചിന്തിച്ചിരുന്നു എന്നും ഈയിടക്ക് തൈറോയ്ഡ് ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ ആണ് ഗർഭിണിയാണെന്ന് അറിഞ്ഞത് എന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. താരം പങ്കുവെച്ച ഈ ഒരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് ആശംസകളും പ്രാർത്ഥനകളുമായി എത്തുന്നത്.

5/5 - (1 vote)
You might also like