മാമ്മാട്ടി കാണാത്ത മുത്തച്ഛൻ.!! കാണാമറയത്ത് അല്ല കണ്മുന്നിൽ വന്നു മഹാലക്ഷ്‌മിയെ തേടി മുത്തച്ഛൻ!! | Dileep’s New Family Photos With Late Father

Dileep’s New Family Photos With Late Father : മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരജോഡിയാണ് ദിലീപും കാവ്യ മാധവനും. ഓൺ സ്‌ക്രീനിൻ കെമിസ്ട്രി വൻവിജയം ആയതിനു ശേഷം ഏവരെയും ഞെട്ടിച്ചു കൊണ്ട് ജീവിതത്തിലും ഈ കൂട്ടുകെട്ട് ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ഇരുവരും ഒന്നിക്കാനുള്ള തീരുമാനം എടുത്തത്. 2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. മഹാലക്ഷ്‍മി എന്നൊരു മകൾ ഉണ്ട് താരദമ്പതികൾക്ക്.

വിജയദശമി ദിനത്തിലാണ് മാമ്മാട്ടിയെന്ന വിളിപേരുള്ള മഹാലഷ്മിയുടെ ജനനം.
വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത കാവ്യ,മാമ്മാട്ടിയുടെ കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലെങ്കിലും വിശേഷദിവസങ്ങളിൽ കുടുംബം ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട് താരങ്ങൾ. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ദിലീപിന് കാവ്യ നല്‍കിയ സമ്മാനമെന്ന നിലയിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.

Dileep's New Family Photo
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഒരു കളർഫുൾ കുടുംബചിത്രമെന്ന് ഒറ്റവാക്കിൽ പറയാൻ പറ്റുന്ന മനോഹരമായ ചിത്രം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ദിലീപിന്റെ അച്ഛനെയും ചിത്രത്തിൽ കാണാൻ സാധിക്കും. ദിലീപിന്റെ അച്ഛനും അമ്മയ്ക്കും ഇടയിലായി ചിരിച്ച് നില്‍ക്കുന്ന മാമ്മാട്ടി. ദിലീപിനും കാവ്യയ്‌ക്കും ഒപ്പം മീനാക്ഷി. ഇതാണ് ചിത്രത്തിലെ കാഴ്ച. അജിത എന്ന പെൺകുട്ടിയാണ് കാവ്യയുടെ നിർദേശ പ്രകാരം കോഴിക്കോട് നിന്നും ഇത്തരമൊരു ചിത്രം തയ്യാറാക്കി നൽകിയതെന്നാണ് വിവരം.

രണ്ടു മാസം കൊണ്ടാണ് ഇത്തരത്തിൽ ചിത്രം തയ്യാറാക്കി ദിലീപിന് സമ്മാനിച്ചത്. ചിത്രം ഇതിനോടകം പ്രേക്ഷകഹൃദയത്തിൽ ഇടംപിടിച്ചു കഴിഞ്ഞു.മൂത്തമകൾ മീനാക്ഷിയും ഇളയ മകൾ മഹാലക്ഷ്മിയും തമ്മിൽ നല്ല കൂട്ടാണ്‌. മീനാക്ഷി അനിയത്തിയെപ്പോലെ അല്ല സ്വന്തം മകളെപ്പോലെ ആണ് മഹാലക്ഷ്മിയെ നോക്കുന്നത് എന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇവർ തമ്മിലുള്ള പ്രായ വ്യതാസം കൊണ്ടാണ് ഇങ്ങനെയൊരു ബോണ്ടിങ് ഉള്ളത് എന്നുകൂടി ദിലീപ് കൂട്ടിച്ചേർക്കുന്നുണ്ട്.

You might also like