
ഇല്ല ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല; ഓർമ്മയുള്ള കാലം വരെ എനിക്കൊപ്പം ഞങ്ങൾക്ക് ഒപ്പം ഉണ്ടാവും !! | Dileep Remembers Innocent Latest Malayalam
Dileep Remembers Innocent Latest Malayalam : നടൻ ഇന്നസെന്റിന്റെ മരണവാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെയാണ് പടർന്നുകൊണ്ടിരിക്കുന്നത്. നാലു പതിറ്റാണ്ടിലേറെ സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്ന താരത്തിന് എല്ലാ താരങ്ങളും ഒരുപോലെ ഇപ്പോൾ ആദരാഞ്ജലികൾ നേരുകയാണ്. അഭിനയിച്ച കഥാപാത്രങ്ങൾ അത്രയും പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠിക്കാൻ തക്കവണ്ണം കഴിവുള്ള ഒരുഅതുല്യ പ്രതിഭയായിരുന്നു ഇന്നസെന്റ്.
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തന്റേതായ കഴിവ് തെളിയിച്ച വ്യക്തിത്വം. ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടൻ ദിലീപ് ഇന്നസെന്റിനെ അനുസ്മരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. സഹോദരനെപ്പോലെയും ഒരു വഴികാട്ടിയെ പോലെയും തന്റെ ജീവിതത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്ന മനുഷ്യനാണ് വിടപറഞ്ഞുപോയതെന്നും ഓർമയുള്ള കാലം

വരെ എന്നും അദ്ദേഹം തങ്ങൾക്കൊപ്പമുണ്ടാകുമെന്നുമാണ് ദിലീപ് സമൂഹമാധ്യമത്തിൽ കുറിചിരിക്കുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ “വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു… ആശുപത്രിയിൽ കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്… ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്…. അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു…
കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു… ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ… വാക്കുകൾ മുറിയുന്നു… ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും…….”