കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം ദിലീപും മീര ജാസ്മിനും ഒന്നിച്ച്; രണ്ട് പേരും അന്നും ഇന്നും ഒന്നുപോലെ !!! | Dileep & Meera Jasmine at a wedding latest viral news malayalam

എറണാംകുളം : നടൻ ദിലീപ് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിചേർന്ന് ആദ്യം സഹ സംവിധായകനായും തുടർന്ന് ചെറിയ വേഷങ്ങളിലൂടെ സഹ നടനായും നായക നടനുമായി തിളങ്ങിയ താരമാണ് ദിലീപ്. ദിലീപ് അടുത്ത കാലത്തായി നിറം മങ്ങി നിൽക്കുകയാണ് എങ്കിലും പ്രേക്ഷക മനസ്സിൽ ഇന്നും ജനപ്രിയ നായകനാണ്. ദിലീപ് തന്റെ കരിയർ ആദ്യ കാലങ്ങളിൽ കോമഡി സിനിമകളിലൂടെ തന്നെയാണ് വളർത്തി എടുത്തത്. മലയാളത്തിന് നിരവധി ഹിറ്റുകളാണ് നടൻ
അങ്ങനെ സമ്മാനിച്ചത്. ഇപ്പോൾ ദിലീപിന്റെതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഏറ്റവും പുതിയ ചിത്രങ്ങളാണ്. ഒരു വിവാഹ ചടങ്ങിന് എത്തിയതായിരുന്നു ദിലീപ്. ദിലീപിനോടൊപ്പം ചിത്രത്തിൽ മലയാളത്തിന്റെ പ്രമുഖ നടി മീരാ ജാസ്മിനെയും കാണാം. Michello bijo moozhikal ന്റെ വിവാഹത്തിന് എത്തിയതായിരുന്നു ഇരുവരും. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ദിലീപും മീരാ ജാസ്മിനും ഒരു പൊതുപരിപാടിയിൽ ഒരുമിച്ച് പങ്കെടുത്തത്. ഇവർ ഇരുവരുടെയും സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നതിന്റെ ചിത്രങ്ങളാണ് ഇത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പാന്റും ഷർട്ടും അണിഞ്ഞ് എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ചമയം ഇവൻസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഈ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ് ലഭിച്ചത്. നടി മീരാജാസിന്റെയും ദിലീപിന്റെയും ആരാധകർ ചിത്രത്തിന് കമന്റുകളുമായി എത്തി. സൂപ്പറായിട്ടുണ്ട്, അടിപൊളി എന്നിങ്ങനെ നിരവധി കമന്റുകൾ കാണാം. നടി മീര ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമാണ്. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടു നിന്ന മീര അടുത്തിടെയാണ് അഭിനയ മേഖലയിലേക്ക് തിരികെ എത്തിയത്. തന്റെ
സിനിമയിലേക്കുള്ള രണ്ടാം വരവിനു മുന്നോടിയായിട്ട് മീര സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ സജീവമായി തുടങ്ങി. ആരാധകർക്കായി മീര ഇടയ്ക്കിടെ കിടിലൻ ഫോട്ടോ ഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ഷെയർ ചെയ്യാറുണ്ട്. ഈ കഴിഞ്ഞ പ്രണയ ദിനത്തിൽ ചുവന്ന നിറത്തിലുള്ള വസ്ത്രമണിഞ്ഞുള്ള ചിത്രങ്ങൾ മീര പങ്കുവച്ചിരുന്നു. ചുവന്ന കുപ്പിവളയും കരിമഷിയും അണിഞ്ഞാണ് മീര ഫോട്ടോ ഷൂട്ടിൽ എത്തിയത്. Story highlight : Dileep & Meera Jasmine at a wedding latest viral news malayalam