
ദിലീപും കാവ്യയും മീനാക്ഷിയും മാമാട്ടിയും; ജനപ്രിയ നായകന്റെ കുടുംബ ചിത്രം വൈറൽ ആകുന്നു !! | Dileep family picture goes viral latest malayalam
ആലുവ : മലയാളത്തിന്റെ പ്രിയ താര ദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി ആരാധകർക്ക് വളരെ പ്രിയങ്കരിയാണ്. അപൂർവമായാണ് താര പുത്രിയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ എത്തുകയെങ്കിലും അവ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ദിലീപും കാവ്യ മാധവനും മീനാക്ഷിയും പിന്നെ മാമാട്ടിയുമാണ്. വൈറ്റ് ഔട്ട് ഫിറ്റ് അണിഞ്ഞാണ് ചിത്രത്തിൽ എല്ലാവരെയും കാണുന്നത്.
അതുപോലെ തന്നെ മീനാക്ഷി ദിലീപിനെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളുടെ മകൾ എന്നതുകൊണ്ട് തന്നെ ജനിച്ചപ്പോൾ മുതൽ മീനാക്ഷി പ്രേക്ഷകർക്ക് വളരെ സ്പെഷ്യലായ ആളാണ്. താരപുത്രി സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങും മുമ്പ് വരെ മീനൂട്ടിയുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് ദിലീപ് വഴിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങൾ വഴിയാണ്. ഇരുപത്തിരണ്ടുകാരിയായ മീനാക്ഷി എന്നാണ് സിനിമയിലേക്ക് വരികയെന്നത് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.

മീനൂട്ടിക്ക് അധികവും കമ്പനി സിനിമാ താരം നമിത പ്രമോദ് നാദിർഷയുടെ രണ്ട് പെൺമക്കൾ എന്നിവരെല്ലാമായാണ്. നമിത തന്റെ ഉറ്റ ചങ്ങാതി ആണന്ന് മീനൂട്ടി തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയാറുണ്ട്. താരപുത്രി ഇപ്പോൾ ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ്. ജയറാമിന്റെ മകൾ മാളവികയാണ് ചെന്നൈയിൽ മീനാക്ഷിയുടെ കമ്പനി. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് ഉടൽ എന്ന ചിത്രത്തിന്റെ രചയിതാവും
സംവിധായകനുമായ രതീഷ് രഘുനന്ദനും ദിലീപും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം വരുന്നു എന്നതാണ്. ദക്ഷിണേന്ത്യയിലെ വമ്പൻ പ്രൊഡക്‌ഷൻ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ എത്തുന്ന ചിത്രം ആർ.ബി. ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് നിർമിക്കുന്നത്. നടൻ ദിലീപിന്റെ 148ാമത്തെ ചിത്രമാണ് ഇത്. രതീഷ് രഘുനന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെയും രചന നിർവഹിച്ചത്. പാപ്പൻ സിനിമയിലൂടെ ശ്രദ്ധേയയായ നിത പിള്ളയാണ് നായിക ആയെത്തുന്നത്. Story highlight : Dileep family picture goes viral latest malayalam