അച്ഛനൊപ്പം വിവാഹ ചടങ്ങിൽ തിളങ്ങി മീനാക്ഷി ദിലീപ്.. ഗുരുവായൂരിലേക്ക് വിവാഹം കൂടാൻ മീനുട്ടി.!! | Dileep and Meenakshi at Guruvayur
Dileep and Meenakshi at Guruvayur malayalam : മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര പുത്രിമാരിൽ ഒരാളാണല്ലോ മീനാക്ഷി ദിലീപ്. തന്റേതായ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ എന്ന വിശേഷണത്തിലേക്ക് എത്തിപ്പെട്ട താരം കൂടിയാണ് ദിലീപ്. മാത്രമല്ല മലയാളത്തിലെ സൂപ്പർസ്റ്റാറായ മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകൾ കൂടിയായ മീനാക്ഷിയുടെ വിശേഷങ്ങളും മറ്റും പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഒരു താരപുത്രി എന്ന നിലയിൽ സിനിമകളിലൊന്നും മുഖം കാണിച്ചിട്ടില്ല എങ്കിലും
സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ ഇവർക്ക് നൽകുന്നത്. 2015 ദിലീപ് – മഞ്ജു വാര്യർ ദമ്പതികൾ വിവാഹമോചനം നേടിയപ്പോഴും തന്റെ അച്ഛനായ ദിലീപിന്റെ കൂടെ നിൽക്കാനായിരുന്നു മീനാക്ഷി തീരുമാനിച്ചിരുന്നത്. അതിനായി തന്നെ സമൂഹ മാധ്യമങ്ങളിൽ അത്രത്തോളം തന്നെ സജീവമെങ്കിലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും പലപ്പോഴും സിനിമാ പ്രേമികൾക്കിടയിൽ തരംഗമായി മാറാറുണ്ട്. നിലവിൽ ചെന്നൈയിൽ ഒരു മെഡിസിൻ വിദ്യാർത്ഥിനി കൂടിയാണ് മീനാക്ഷി.
എന്നാൽ ഇപ്പോഴിതാ മാസങ്ങൾക്കിപ്പുറം തന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. പൂക്കൾ പ്രിന്റ് ചെയ്തുള്ള ഫ്ലോറൽ അനാർക്കലിയിൽ അതി സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നേരത്തെ ചുവന്ന പട്ടുടുത്തു കൊണ്ട് താരം പങ്കുവെച്ച ഫോട്ടോ നിമിഷം നേരം കൊണ്ടായിരുന്നു ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നത്. അതിനാൽ തന്നെ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ഈ ഒരു ചിത്രവും ശ്രദ്ധ നേടാൻ അധികസമയം വേണ്ടിവന്നില്ല. ഗുരുവായൂരിലെ ഒരു വിവാഹ റിസപ്ഷൻ പരിപാടിക്കിടെ പകർത്തിയ ചിത്രങ്ങളായിരുന്നു ഇത്.
ഈയൊരു വിവാഹത്തിൽ തന്റെ അച്ഛനായ ദിലീപിനോടൊപ്പമായിരുന്നു മീനാക്ഷി പങ്കെടുത്തിരുന്നത്. വിവാഹത്തിനിടെ ദിലീപ്, മീനാക്ഷി, സുരേഷ് ഗോപിയുടെ മകനായ മാധവ് സുരേഷ് ഗോപി എന്നിവർക്കൊപ്പവും തന്റെ ഫാമിലിക്കൊപ്പവും പകർത്തിയ ഒരു ചിത്രവും നടൻ ടിനി ടോം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. “ഞാനും എന്റെ കുടുംബവും ഗുരുവായൂരിലെ വിവാഹത്തിൽ, കൂടെ ദിലീപ്, മാധവ് സുരേഷ് ഗോപിയും മീനുട്ടിയും” എന്ന ക്യാപ്ഷനിൽ എല്ലാവരും അടങ്ങുന്ന ഒരു ഗ്രൂപ്പ് ചിത്രമായിരുന്നു ടിനി ടോം പങ്കുവെച്ചിരുന്നത്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram