ഇതാണ് യഥാർത്ഥ പ്രണയം; ദിലീപേട്ടൻ കാവ്യയോടുള്ള സ്നേഹം കണ്ടാൽ കൊതിക്കാത്തവരായി ആരുമില്ല !! | Dileep and Kavya Madhavan at wedding reception latest malayalam
എറണാംകുളം : നടൻ ദിലീപ് മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ്. താരം മിമിക്രിയിൽ നിന്ന് സിനിമ മേഖലയിലേക്ക് എത്തി ആദ്യം സഹ സംവിധായകനായി പിന്നീട് ചെറിയ വേഷങ്ങളിലൂടെ സഹനടനായും നായകനുമായി മാറി. അടുത്ത കാലത്തായി സിനിമാ മേഖലയിൽനിന്ന് വിട്ട് നിൽക്കുകയാണെങ്കിലും പ്രേക്ഷക മനസ്സിൽ ജനപ്രിയ നായകനാണ് താരം. ദിലീപ് തന്റെ കരിയർ ആദ്യ കാലങ്ങളിൽ കോമഡി സിനിമകളിലൂടെയാണ് വളർത്തിയെടുത്തത്. അങ്ങനെ
മലയാളത്തിന് നിരവധി ഹിറ്റുകളാണ് നടൻ സമ്മാനിച്ചത്. അങ്ങനെ സൂപ്പർ ഹിറ്റ് സിനിമകൾ ചെയ്യുന്നതിനിടെ ദിലീപ് അതിൽ നിന്ന് വ്യത്യസ്തമായ സിനിമകളും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെതായി വൈറലാകുന്നത് ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളാണ്. നടൻ ദിലീപും ഭാര്യ കാവ്യാമാധവനും ഒരു വിവാഹ സൽക്കാരത്തിന് എത്തിയ വീഡിയോ ആണ് വൈറൽ ആകുന്നത്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഷാജി പാപ്പൻ മീഡിയ എന്ന യൂട്യൂബ് ചാനലൂടെ ആണ്. ദിലീപും

കാവ്യാ മാധവനും ഏഷ്യാനെറ്റ് എംഡി കെ മാധവന്റെ മകൻ ഗൗതം മാധവാന്റെ കേരളത്തിൽ വച്ച് നടത്തിയ വിവാഹ സൽക്കാര ചടങ്ങിന് എത്തിയതായിരുന്നു. ഈ വിവാഹ സൽക്കാര ചടങ്ങിൽ മത രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. കിടിലൻ ലുക്കിൽ ആണ് ദിലീപും കാവ്യയും എത്തിയത്. താടി നീട്ടി വളർത്തിയ ദിലീപിന്റെ ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇതേ വിവാഹ സൽക്കാര ചടങ്ങിന് എത്തിച്ചേർന്ന ലിസിയുടെയും മോഹൻലാലിന്റെയും
വീഡിയോ ഇതിന് മുൻപ് വൈറൽ ആയിരുന്നു. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ചും സ്വിച്ചോണ്‍ കര്‍മ്മവും അടുത്തിടെ കൊച്ചിയില്‍ നടന്നു. സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരിയും കൂടാതെ ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ഒരുമിച്ച് നിർമ്മിക്കുന്ന ഈ ചിത്രം ദിലീപിന്‍റെ കരിയറിലെ 148-ാം സിനിമയാണ്. Story highlight : Dileep and Kavya Madhavan at wedding reception latest malayalam