ഒരേ സമയം ഒരേ പേരിട്ട് വിളിച്ച അഞ്ച് പ്രണയിനികൾ എനിക്ക് ഉണ്ടായിരുന്നു.. മനസ്സു തുറന്ന് ധ്യാൻ ശ്രീനിവാസൻ!! | Dhyan Sreenivasan at an Interview

Dhyan Sreenivasan : വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടെ നായകനായി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ. ചേട്ടൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച തുടക്കം കുറി ക്കുവാൻ ധ്യാനിന് സാധിക്കുക യുണ്ടായി. വളരെ പെട്ടെന്ന് തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞ ധ്യാൻ സിനിമ രംഗത്ത് സജീവമായി നിലനിൽക്കുന്ന സമയത്ത് തന്നെയാണ് തിരക്കഥാകൃത്തായും തൻറെ ചുവടുറപ്പിക്കുന്നത്. പിന്നീട് ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും

കടന്നുവരുവാൻ ധ്യാനിന് അധിക സമയമൊന്നും വേണ്ടി വന്നില്ല. ഇപ്പോൾ ഏറ്റവും പുതിയ ചിത്രമായ ഉടൽ എന്ന സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ധ്യാനും ആയുള്ള ഒരു ഇൻറർവ്യൂ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ജീവിതത്തെ വളരെയധികം സന്തോഷത്തോടെയും പോസിറ്റീവ് ആയും കാണുന്ന ഒരാളാണ് ധ്യാൻ ശ്രീനിവാസൻ. അതുകൊണ്ടുതന്നെ തൻറെ സഹോദരനെ പറ്റിയും വ്യക്തിജീവിതത്തിലെ അനുഭവങ്ങളും സിനിമ വിശേഷങ്ങളൊക്കെ

Dhyan Sreenivasan at an Interview 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുവാൻ ധ്യാനിന് കഴിഞ്ഞിട്ടുണ്ട്. സഹോദരൻ കള്ളങ്ങൾ ഒളിപ്പിക്കുന്ന ഒരാളല്ല എന്നാണ് ധ്യാൻ പറയുന്നത്. തനിക്ക് ഒരുപാടുപേരോട് പ്രണയം തോന്നാറുണ്ട് എന്നും ഒരേ സമയത്ത് തന്നെ അഞ്ചുപേരെ താൻ പ്രണയിച്ചി ട്ടുണ്ട് എന്നും അതും ആത്മാർത്ഥമായി തന്നെ ആ ബന്ധങ്ങളിൽ നിലനിന്നിട്ടുണ്ട് എന്നുമാണ് ധ്യാൻ പറയുന്നത്. പ്രണയിനിമാരെ എല്ലാം ഒരു പേരിട്ട് വിളിക്കുവാൻ ആണ് താൻ അന്ന് ശ്രമിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന ധ്യാൻ സിനിമയുടെ സംവിധായക നെയും കളിയാക്കി ഇന്റർവ്യൂവിൽ സംസാരിക്കുന്നുണ്ട്.

ഈ ചിത്രം സംവിധായകന്റെ യഥാർത്ഥ ജീവിതം ആണെന്ന് പറഞ്ഞു കൊണ്ടാണ് ധ്യാൻ ഇൻറർവ്യൂ ആരംഭിക്കുന്നത്. തുടർന്ന് ചിത്രത്തിലെ അഭിനേതാക്കളായ ദുർഗ കൃഷ്ണയെ പറ്റിയും ഇന്ദ്രൻസിനെ പറ്റിയും വ്യക്തമാക്കുന്നു. വർഷങ്ങൾകൊണ്ട് അഭിനയ പരിചയം ഉള്ള ഇന്ദ്രൻസ് ചേട്ടൻ വളരെയധികം ഡെഡി ക്കേറ്റഡ് ആയി തന്നെയാണ് സിനിമയിൽ അഭിനയിച്ചത് എന്നാണ് ധ്യാൻ പറയുന്നത്. മാത്രവുമല്ല തനിക്ക് പലപ്പോഴും ക്യാമറ ഓൺ ആകുമ്പോൾ അഭിനയിക്കുന്നത് ബുദ്ധിമുട്ട് തോന്നാറുണ്ട് എന്നും അതൊക്കെ മാറ്റി തന്നെ കൂടി രംഗങ്ങളിലേക്ക് കംഫർട്ട് ആക്കി നിർത്തിയത് ദുർഗ ആണെന്ന് ധ്യാൻ വ്യക്തമാക്കുന്നു. Dhyan Sreenivasan at an Interview..

You might also like