എം എസ് ധോണിയുടെ ചിത്രം പങ്കുവെച്ച് ഡബ്ല്യുഡബ്ല്യുഇ താരം ജോൺ സീന; കാരണം എന്താണെന്ന് അറിയേണ്ടേ..

വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ് (WWE) യിൽ മലയാളികളുൾപ്പടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ജോൺ സീന. റിംഗിന് പുറത്ത് ഹോളിവുഡിലും സജീവമായ ജോൺ സീന, കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ നായകൻ എംഎസ് ധോണിയുടെ ചിത്രം പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച വിഷയം. ഒരാൾക്ക് കൈകൊടുക്കാനായി പടിയിറങ്ങി വരുന്ന ധോണിയുടെ ചിത്രമാണ് സീന പങ്കുവെച്ചത്. എന്നാൽ, ചിത്രത്തിനൊപ്പം ഒരു അടിക്കുറിപ്പും സീന

4e56456w4

പങ്കിട്ടില്ല എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ ആരാധകരുടെ ഭാഗത്ത്‌ നിന്ന് നിരവധി ഊഹാപോഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ധോണി ഡബ്ല്യുഡബ്ല്യുഇ താരത്തിന് കൈകൊടുക്കുകയാണ് എന്നാണ് ചിലർ തമാശ രൂപേണേ പ്രചരിപ്പിക്കുന്നത്. ജോൺ സീനയുടെ ‘യു കാണ്ട് സീ മി’ എന്ന ക്യാച്ച്‌ഫ്രെയ്‌സിനെ പരാമർശിച്ചുകൊണ്ടാണ് ആരാധകർ ഈ സന്ദർഭം ന്യായീകരിക്കുന്നത്. “ഒരു ഫ്രെയിമിലെ രണ്ട് ഇതിഹാസങ്ങൾ”, “എംഎസ്ഡി മീറ്റിംഗ് ജെസി”, “തല സീനയെ കണ്ടുമുട്ടുമ്പോൾ”, “രണ്ട് ഇതിഹാസങ്ങൾ കൈ കൊടുക്കുന്നു”

എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ ആരാധകർ കുറിക്കുന്നത്. ഇപ്പോൾ ഡബ്ല്യുഡബ്ല്യുഇയിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാത്ത സീന ഹോളിവുഡിൽ സജീവമാണ്. എന്നാൽ, ഇടയ്ക്കിടെ ഡബ്ല്യുഡബ്ല്യുഇയിൽ എത്തി ആരാധകരെ ആവേശത്തിലാക്കാറുമുണ്ട്. അതുപോലെ, 2020 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി ടീമിനോടൊപ്പം ചേർന്നപ്പോഴും ആരാധകർ വളരെ ആവേശത്തിലായിരുന്നു. കളിക്കാരനായിട്ടല്ലെങ്കിലും ഇന്നും

dyhrthyr

ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ധോണിയുണ്ട് എന്ന ചിത്രം, തന്റെ ഉദാഹരണമായി ജോൺ സീന പോസ്റ്റ്‌ ചെയ്തതാണോ എന്നും സംശയമുണ്ട്. സീനയുടെ ഐക്കണിക്ക് ക്യാച്ച്‌ഫ്രെയ്സും, സീന പങ്കുവെക്കുന്ന മീമികളും പോസ്റ്റുകളുമെല്ലാം നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. എന്നാൽ, സീന തന്റെ പോസ്റ്റുകൾക്കൊന്നും അടിക്കുറിപ്പ് നൽകാറില്ല എന്നത് ഒരു വിചിത്രമായ യാഥാർഥ്യമാണ്. എന്തുതന്നെ ആയാലും, ചിത്രം പങ്കിടാനുള്ള കാരണം ഉടനെ തന്നെ സീന വ്യക്തമാക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe