വേദികയെ പൊളിച്ചടുക്കി സമ്പത്ത്! 🤣 സിദ്ധാർഥിനെതിരെ കേസുകൊടുക്കാനൊരുങ്ങി വേദിക; ഇനി സംഭവിക്കുന്നത് ഇതൊക്കെ.. 😳🔥

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. ചലച്ചിത്രതാരം മീരാ വാസുദേവാണ് പരമ്പരയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരം അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് പരമ്പര പറയുന്നത്. വെറും ഒരു വീട്ടമ്മ എന്ന നിലയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന സുമിത്രയുടെ കഥ പ്രേക്ഷകരെ ഏറെ ആകർഷിച്ചു. ഭർത്താവിന്റെ അടിച്ചമർത്തലുകളും മക്കളുടെ

കുറ്റപ്പെടുത്തലുകളുമെല്ലാം തളർത്തിയപ്പോഴും സുമിത്ര തളരാതെ പിടിച്ചുനിന്നു. ഭർത്താവ് അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകയുമായി ബന്ധം സ്ഥാപിക്കുകയും സുമിത്രയെ തള്ളിപ്പറയുകയും ചെയ്യുന്നതിലൂടെയാണ് കുടുംബവിളക്ക് നിർണായകമായ വഴിത്തിരിവിലേക്ക് കടന്നത്. സുമിത്രയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. പരമ്പരയുടെ പുതിയ എപ്പിസോഡുകളിൽ സിദ്ധാർഥ് വേദികയെ

hbszfgb

തള്ളിപ്പറയുന്നതും സുമിത്രയോട് അടുക്കുന്നതുമാണ് കാണിക്കുന്നത്. സുമിത്രയോടുള്ള സ്നേഹവും ബഹുമാനവും സിദ്ധാർത്ഥിന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് നൽകിയിരിക്കുന്നത്. അതേ സമയം സ്വന്തം കുഞ്ഞിനെ കാണുമ്പോൾ അവനോടടുക്കാൻ ശ്രമിക്കുന്ന വേദികയെയും അകന്നുമാറുന്ന മകനുമാണ് പുതിയ പ്രൊമോയിൽ. സ്വന്തം കുഞ്ഞിനോട് ഞാൻ നിന്റെ അമ്മയാണ്

എന്ന് പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ഒരവസ്ഥ വേറെ ഏതമ്മയ്ക്കാണുള്ളത് എന്നു പറഞ്ഞ് വേദികയെ സമ്പത്ത് കളിയാക്കുന്നതും കാണാം. ഇത് നിന്റെ അച്ഛനാണ് എന്ന് ചൂണ്ടിക്കാണിക്കുന്ന അമ്മമാരുണ്ട്. പക്ഷെ അങ്ങനെയൊന്ന് പറയേണ്ട അച്ഛൻമാരുണ്ടോ.? സമ്പത്തിനു മുന്നിൽ തൊലിയുരിഞ്ഞു പോകുകയാണ് വേദികയ്ക്ക്. സിദ്ധുവിന്റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും

gsrtf

എങ്ങനെയെങ്കിലും കയറിപ്പറ്റണമെന്ന വാശിയിലാണ് വേദിക. അതിനു വേണ്ടി രണ്ടും കല്പിച്ചിറങ്ങുന്ന വേദിക ഇനി കൂട്ടുപിടിക്കുന്നത് സിദ്ധുവിന്റെ സഹോദരി ശരണ്യയെയാണ്. ശരണ്യയെയും കൂട്ടി സിദ്ധുവിനെതിരെ കേസ് കൊടുക്കാൻ പോവുകയാണ് വേദിക. ഒന്നും മനസിലാകുന്നില്ലെങ്കിലും വേദികയ്ക്കൊപ്പം കൂടുന്ന ശരണ്യ എന്ന കഥാപാത്രം വീണ്ടും നെഗറ്റീവ് ഷെഡിലേക്ക് പോവുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe