പുത്തൻ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി നടൻ ധർമ്മജൻ! 😍 പുതിയ സന്തോഷത്തിൽ ആശംസകൾ നേർന്ന് ആരാധകർ.!! 😍👏

മലയാളികളുടെ പ്രിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ഹാസ്യ പരിപാടികളിലൂടെ സിനിമയിലെത്തിയ താരം ഇപ്പോൾ മുൻനിര താരങ്ങളിൽ ഒരാളാണ്. യാതൊരു താര ജാടയും ഇല്ലാതെ സാധാരണക്കാർക്കൊപ്പം തന്നെ നിൽക്കുന്ന താരത്തിന് മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ ആരാധകരാണുള്ളത്. അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന

ചിത്രങ്ങളും വീഡിയോകളും ഒക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാകുന്നത്. അത്തരത്തിൽ ഏറ്റവും അടുത്ത് താരം പങ്കുവെച്ചിരുന്ന പുതിയ കാറിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്റയർ സ്കീമറിൻ്റെ മുഴുവൻ ടീമിനും നന്ദി. നിങ്ങളുടെ പ്രയത്നത്തിന് ഒരുപാട് നന്ദി. എന്ന അടിക്കുറിപ്പോടെയാണ് ധർമ്മജൻ പുതിയ കാറിന്റെ ചിത്രം ആരാധകർക്കു വേണ്ടി പങ്കുവെച്ചിരുന്നത്.

ചിത്രത്തിൽ ധർമജനും ഭാര്യയും മക്കൾ രണ്ടു പേരും ഉണ്ട് വളരെ സിമ്പിൾ ആയി മുണ്ടും ഷർട്ടും ധരിച്ചാണ് ധർമ്മജൻ കാർ വാങ്ങാൻ എത്തിയത്. Kl 07 CP 8008 എന്ന ടൊയോട്ട ഇന്നോവയുടെ ക്രിസ്റ്റയാണ്. ധർമ്മജൻ സ്വന്തമാക്കിയിട്ടുള്ളത്. നമ്പർ പ്ലേറ്റിലെ പ്രത്യേകതയും ആരാധകർ ശ്രദ്ധിച്ചു കഴിഞ്ഞു പുത്തൻ കാറിന്റെ വിശേഷങ്ങളൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

താരത്തിൻ്റെ പുത്തൻ വിശേഷം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. സ്റ്റേജ് പരിപാടികളിലൂടെയാണ് ധർമജൻ അഭിനയ രംഗത്തേക്ക് എത്തിയത്. അഭിനേതാവ് എന്നതിനപ്പുറത്തേക്ക് നിർമ്മാതാവ്, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും സജീവ സാന്നിധ്യമാണ്. രമേശ് പിഷാരടിക്കൊപ്പമായിരുന്നു മിനിസ്ക്രീൻ ധർമ്മജൻ്റെ തുടക്കം.

Rate this post
You might also like