ധന്യ മേരി വർഗീസിസിന്റെ പിറന്നാൾ ആഘോഷിച്ച് പ്രിയതാരം ബ്ലസ്ലി; ആശംസകൾ അറിയിച്ച് ബിഗ് ബോസ് ഹൗസിലെ മറ്റു കണ്ടസ്റ്റന്റുകളും ആരാധകരും!! | Dhanya Mary Varghese Birthday Celebration

Dhanya Mary Varghese Birthday Celebration : മലയാളം ടെലിവിഷൻ പരമ്പരകളിലും സിനിമയിലും ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് ധന്യ മേരി വർഗീസ്. ഇരുപതോളം സിനിമകളിൽ താരം ഇതിനോടകം വേഷമിട്ടിട്ടുണ്ട്. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ധന്യ. 2003 മുതലാണ് ധന്യ അഭിനയ ലോകത്തും ടെലിവിഷൻ ലോകത്തും സജീവമായത്. മലയാളം ടെലിവിഷൻ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ ഫോറിലെ പ്രധാന കണ്ടസ്റ്റന്റ് ആയിരുന്നു ധന്യ.

റിയാലിറ്റി ഷോയിലെ മികച്ച പ്രകടനം കൊണ്ട് ആരാധകഹൃദയങ്ങൾ ധന്യ കീഴടക്കി. അവസാന ആറ് ഫൈനലിസ്റ്റുകളിൽ ഒരാളായി തീരാൻ ധന്യക്ക് സാധിച്ചു.മലയാളത്തിൽ കൂടാതെ തമിഴ്,തെലുങ്ക് എന്നീ ഭാഷകളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയകളിലൂടെയും തന്റെ ആരാധകരുമായി ധന്യ അടുത്ത് ഇടപഴകാറുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

dhanya 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ധന്യയുടെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണിത്. ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലെ സഹ കണ്ടസ്റ്റൻഡ് ആയിരുന്ന ബ്ലെസ്ലി ആണ് ഈ വീഡിയോ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബച്ചീക്ക എന്നാണ് ബ്ലെസ്സിയുടെ ഇൻസ്റ്റഗ്രാം ഐഡി. 564 k ഫോളോവേഴ്സ് ആണ് താരത്തിനുള്ളത്. ബ്ലെസ്സിലേക്ക് നിരവധി ആരാധകനായിരുന്നു ബിഗ്ബോസിലൂടെ ഉണ്ടായിരുന്നത്. ബിഗ് ബോസ് ഹൗസിൽ ബ്ലസ്ലിയുടെ വിജയം കാത്തിരുന്ന ആളുകൾ ആയിരുന്നു അധികവും.” ഹാപ്പി ബർത്ത്ഡേ ടു മൈ ഡിയറസ്റ്റ് ചേച്ചി..താങ്ക് യൂ ഫോർ യുവർ ലൗ ആൻഡ് കെയർ. ഗോഡ് ബ്ലെസ് യു. ” എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മുറിച്ച കേക്കിന്റെ കഷ്ണം ബ്ലസ്ലിക്ക് കൊടുക്കുന്ന ധന്യയാണ് വീഡിയോയിൽ ഉള്ളത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രമാണ് ധന്യ ധരിച്ചിരിക്കുന്നത്. വളരെ സന്തോഷത്തോടെ കൂടി തന്നെ പിറന്നാൾ ആഘോഷിക്കുന്നു. കുഞ്ഞുവാവയ്ക്ക് ഇന്നല്ലോ എന്ന പാട്ടിന്റെ ബാഗ്രൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് താഴെയായി നിരവധി ആരാധകരും ബിഗ് ബോസ് ഹൗസിലെ സഹ കണ്ടസ്റ്റന്റുകളും ആശംസകൾ അറിയിച്ചിട്ടുണ്ട്.

You might also like