“കണ്ണ് തട്ടാതിരിക്കാൻ പ്രാർത്ഥന വേണം.” ആരാധകർക്കായി കുഞ്ഞിനെ പരിചയപ്പെടുത്തി വിജയ് മാധവും ദേവിക നമ്പ്യാരും !!! | Devika Nambiar & Vijay Madhav shared baby’s first video latest viral malayalam

തിരുവനന്തപുരം : മലയാള സിനിമ – സീരിയൽ, ടെലിവിഷൻ പ്രോഗ്രാമുകൾ എന്നിവയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേത്രിയാണല്ലോ ദേവിക നമ്പ്യാർ. ടെലി ഫിലിമിലൂടെ അഭിനയ ലോകത്ത് എത്തിയ താരം പിന്നീട് സിനിമാ സീരിയൽ രംഗത്ത് തന്റെ അഭിനയ പാടവം കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ നേടിയെടുക്കുകയായിരുന്നു. “രാക്കുയിൽ” എന്ന സീരിയലിൽ കഥാപാത്രമായി വേഷമിട്ടപ്പോൾ ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു താരം കയറിച്ചെന്നിരുന്നത്.

മലയാളത്തിനു പുറമേ തമിഴ് സിനിമ ലോകത്തും ശ്രദ്ധേയമായ കഥാപാത്രങ്ങളാൽ തിളങ്ങിയ താരം മികച്ചൊരു നർത്തകി കൂടിയാണ്. സംഗീത സംവിധായകനായ വിജയ് മാധവുമായുള്ള വിവാഹശേഷം ഇരുവർക്കും ഒരു സെലിബ്രിറ്റി പരിവേഷം തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. അതിനാൽ തന്നെ തങ്ങളുടെ യൂട്യൂബ് ചാനൽ വഴി പങ്കുവെക്കുന്ന വിശേഷങ്ങൾ നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾക്കൊരു ആൺകുഞ്ഞ് ജനിച്ച സന്തോഷം ആരാധകരുമായി ഇവർ പങ്കുവെച്ചത്.

 Devika Nambiar & Vijay Madhav shared baby's first video latest viral malayalam

നോർമൽ ഡെലിവറിയായിരുന്നു എന്നും പ്രാർത്ഥിച്ചവർക്കെല്ലാം നന്ദിയുണ്ട് എന്നുമായിരുന്നു ഈ ഒരു ചെറു വീഡിയോയിലൂടെ ദേവിക നമ്പ്യാർ പറഞ്ഞിരുന്നത്. എന്നാൽ ഈയൊരു വീഡിയോയിൽ തങ്ങളുടെ കുഞ്ഞതിഥിയെ ഇവർ കാണിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ നിരന്തരമായ അഭ്യർത്ഥനകൾക്ക് ശേഷം കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനയുണ്ടായിരുന്നു എന്നും ആരാധകർ തങ്ങളെ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ കാണുന്നതുകൊണ്ടാണ് കുഞ്ഞിനെ പരിചയപ്പെടുത്തുന്നത് എന്നും ദേവിക നമ്പ്യാർ പറയുന്നുണ്ട്.

മാത്രമല്ല മറ്റേതോ കുഞ്ഞിന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലുമാണ് തങ്ങൾ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇവർ പറയുന്നുണ്ട്. “പൊങ്കാല ദിവസം ഞങ്ങൾ പരിചയപ്പെടുത്തുന്ന കുട്ടി മാഷ്. എല്ലാവരും അയക്കുന്ന എല്ലാ കമന്റ്സും മെസ്സേജുകളും കാണുന്നുണ്ട്, വായിക്കുന്നുണ്ട്. ലക്ഷകണക്കിന് പ്രേക്ഷകരുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും തിരിച്ചു തരുന്ന കുട്ടി സ്നേഹം. കണ്ണ് തട്ടാതിരിക്കാൻ പ്രാർത്ഥന വേണം” എന്നായിരുന്നു വീഡിയോ പങ്കു വച്ചുകൊണ്ട് കുറിച്ചിരുന്നത്. Story highlight : Devika Nambiar & Vijay Madhav shared baby’s first video latest viral malayalam

5/5 - (2 votes)
You might also like