നാല് ദിവസമായി ഉറങ്ങിയിട്ട്; ഇനി അങ്ങോട്ട് ദേവികയ്ക്കും വിജയ്ക്കും ഉറക്കമില്ലാത്ത രാത്രികൾ; നായികയെ സഹായിച്ച് മാഷ് !!! | Devika Nambiar & Vijay Madhaav shared video with baby latest viral malayalam

തിരുവനന്തപുരം : തന്റെ ആദ്യ കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണ് സീരിയല്‍ നടി ദേവിക നമ്പ്യാര്‍ ഇപ്പോൾ. താരത്തിന്റെ വിവാഹം മുതല്‍ ഭര്‍ത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം യൂട്യൂബില്‍ സജീവ സാന്നിധ്യമാണ്. അധികം വൈകാതെ താരം ഗര്‍ഭിണി ആവുകയും ചെയ്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗര്‍ഭകാലത്തെ കുറിച്ചാണ് താരങ്ങള്‍ ഇരുവരും സംസാരിച്ചിരുന്നത്. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് ദേവിക ഒരാണ്‍ കുഞ്ഞിന് ജന്മം കൊടുത്തത്. പ്രസവ സമയത്ത് ഭര്‍ത്താവും ലേബര്‍ റൂമിനകത്ത് കയറിയിരുന്നതിനെ പറ്റിയും താരങ്ങൾ പറഞ്ഞിരുന്നു.

വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവ് ആയ കപ്പിള്‍സ് ആയിരുന്നു ദേവിക നമ്പ്യാരും വിജയ് മാധവും. ഒരുമിച്ച് പാചകം ചെയ്തുകൊണ്ടും പാട്ട് പാടിക്കൊണ്ടും രണ്ട് പേരും സ്ഥിരം യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും എത്തിയിരുന്നു. എല്ലാ വിശേഷങ്ങളും വിജയ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. കൂടാതെ നായികയ്‌ക്കൊപ്പം ലേബര്‍ റൂമില്‍ കയറിയപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും വിജയ് ആരാധകരോട് പങ്കുവെച്ചു.

Devika Nambiar & Vijay Madhaav shared video with baby latest viral malayalam

ഇപ്പോൾ പുതുതായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വിജയ് നമ്പ്യാർ തന്റെ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളാണ്. തന്റെ പിഞ്ച് ഓമനയെ താരാട്ട് പാടി ഉറക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ താരാട്ട് പാട്ട് കേട്ട് നിങ്ങൾ ആരും ഞെട്ടരുത് എന്നാണ് വിജയ് മാധവ് യുട്യൂബിൽ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. “ഏഴുസാഗരവും ഏറ്റുപാടുമൊരു രാഗമായ് ഒഴുകു നീ ” എന്ന ഗാനമാണ് തന്റെ കുഞ്ഞിനെ ഉറക്കാൻ ആയി വിജയ് മാധവ് പാടി എത്തിയിരിക്കുന്നത്.

പാട്ട് നല്ലവണ്ണം കുഞ്ഞ് ശ്രദ്ധിക്കാറുണ്ടെന്നും വിജയ് പങ്കുവെച്ച ഈ വീഡിയോയിൽ പറയുന്നുണ്ട്. നിരവധി ആരാധകർ ആണ് വീഡിയോയ്ക്ക് ചുവടെ കമന്റുമായി എത്തിയത്. ” കുഞ്ഞിന്റെ ഭാഗ്യം ജനിച്ചപ്പോൾ തന്നെ നല്ല പാട്ട് കേട്ട് ഉറങ്ങാമല്ലോ, കുഞ്ഞാവ ഭാവിയിൽ അച്ഛനെ പോലെ ഗായകൻ ആവട്ടെ, എന്നിങ്ങനെ ആണ് ആരാധകരുടെ കമന്റുകൾ. Story highlight : Devika Nambiar & Vijay Madhaav shared video with baby latest viral malayalam

3.7/5 - (3 votes)
You might also like