എല്ലാ ഭർത്താക്കന്മാർക്കും ഈ ഭാഗ്യം വേണം; രക്തം കണ്ടാൽ തലകറങ്ങി വീഴുന്ന ആളാണ്; ലേബർ റൂമിലെ അനുഭവങ്ങളുമായി ദേവികയും വിജയിയും !!! | Devika Nambiaar & Vijay Madhav share labour room experiance latest viral malayalam

തിരുവനന്തപുരം : മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിമാരിൽ ഒരാളാണല്ലോ ദേവിക നമ്പ്യാർ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചിരുന്നു. സംഗീത സംവിധായകനും അതിലുപരി സുഹൃത്തും കൂടിയായ വിജയ് മാധവുമായുള്ള താരത്തിന്റെ വിവാഹശേഷം ഇരുവരും സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിൾസുകളായി മാറുകയായിരുന്നു. മാത്രമല്ല തങ്ങളുടെ ഏതൊരു വിശേഷങ്ങളും തങ്ങളെ സ്നേഹിക്കുന്നവർക്കായി യൂട്യൂബ് വഴി പങ്കുവെക്കാൻ ഇരുവരും മറക്കാറില്ല.

എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾക്ക് ഒരു കൺമണി പിറന്ന സന്തോഷം ഇരുവരും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ടായിരുന്നത്. മാത്രമല്ല തങ്ങളുടെ കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തുന്ന ചെറു വീഡിയോയും ഇവർ പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങളുടെ ലേബർ റൂം വിശേഷങ്ങളും പ്രസവത്തിനു ശേഷം തങ്ങളുടെ ചിന്താഗതികളിൽ വന്ന മാറ്റങ്ങളെ കുറിച്ചും വിവരിക്കുന്ന മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചെടുക്കുകയാണ് . ലേബർ റൂമിൽ കയറിയതോടെ തന്നെ ചിന്താഗതികൾ ഒന്നാകെ മാറിമറിഞ്ഞു.

Devika Nambiaar & Vijay Madhav share labour room experiance latest viral malayalam

എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സഹായിച്ചത് സ്ത്രീകളാണ് എന്നതിനാൽ തന്നെ അവരെ ഞാൻ കൂടുതൽ ബഹുമാനിക്കുന്നുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ഗർഭിണികളായ എല്ലാ സഹോദരിമാർക്കും പ്രത്യേക വനിതാദിനാശംസകൾ നേരുന്നു വിജയ് മാധവ് വീഡിയോയിൽ പറയുന്നുണ്ട്. മാത്രമല്ല ദേവികയുടെ പ്രസവസമയത്തും അല്ലാതെയും ഏറ്റവും കൂടുതൽ അടുത്തുനിന്ന് ആളാണ് ഞാൻ. അതിനാൽ തന്നെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു എന്നും എല്ലാ ഭർത്താക്കന്മാർക്കും ഈ ഒരു ഭാഗ്യം ലഭിക്കണമെന്നും ഇവർ പറയുന്നുണ്ട്.

പ്രസവ സമയത്ത് മാഷിനെ ലേബർ റൂമിനകത്ത് പ്രവേശിപ്പിച്ചാലോ എന്ന ആശയം വന്നപ്പോൾ രക്തം കണ്ടാൽ തലകറങ്ങി വീഴുമോ എന്നൊരു പേടി തനിക്കുണ്ടായിരുന്നു എന്നും തുടർന്ന് ഡോക്ടറുമായി സംസാരിച്ചു അത് ശരിയാക്കുകയും ആയിരുന്നു എന്നും വിജയ് മാധവിനെക്കുറിച്ച് ദേവിക നമ്പ്യാർ പറയുന്നുണ്ട്. തങ്ങളുടെ ലേബർ റൂം എക്സ്പീരിയൻസുകൾ വിവരിച്ചു കൊണ്ടുള്ള ഈ ഒരു വീഡിയോ ക്ഷണനേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ നിരവധി പേരാണ് അമ്മക്കും കുഞ്ഞിനും പ്രാർത്ഥനകളും ആശംസകളുമായി എത്തുന്നത്. Story highlight : Devika Nambiaar & Vijay Madhav share labour room experiance latest viral malayalam

Rate this post
You might also like