
കുട്ടി മാഷിന്റെ 28 കെട്ട് കഴിഞ്ഞു; കുഞ്ഞു വാവയ്ക്ക് ആദ്യമായി സ്വാർണ്ണമണിയിച്ച് അച്ഛൻ !! | Devika Nambiaar And Vijay Madhaav Baby 28 Ceremony Malayalam News
Devika Nambiaar And Vijay Madhaav Baby 28 Ceremony Malayalam News : പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് വളരെയേറെ ജനപ്രീതിയാണ് ലഭിക്കാറുള്ളത്. ഇരുവരും തങ്ങളുടെ വിശേഷങ്ങളുമായി എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാം പേജിലൂടെയും യൂട്യൂബ് ചാനലിലൂടെയും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ആകാംക്ഷ ഏറെയാണ്.
കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ദേവിക നമ്പ്യാർ അതേസമയം ഐഡിയ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ വ്യക്തിയാണ് വിജയ് മാധവ്. കൂടാതെ ഒരു സംഗീതസംവിധായകൻ കൂടിയാണ് വിജയ്. ദേവികയും വിജയും തമ്മിലുള്ള വിവാഹം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. തുടർന്ന് ദേവിക ഗർഭിണിയായതും സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ അറിഞ്ഞതാണ്. ഇപ്പോഴിതാ കുഞ്ഞിന്റെ വിശേഷങ്ങൾ ആണ് താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

ഇവർക്ക് ജനിച്ചിരിക്കുന്നത് ഒരു ആൺകുഞ്ഞ്ആണ്. കുഞ്ഞ് ജനിച്ചപ്പോൾ തന്നെ എല്ലാ വാർത്തയും പ്രേക്ഷകരുടെ പക്കൽ വന്നുചേർന്നിരുന്നു. അച്ഛനമ്മമാരെ പോലെ തന്നെ ഒരു താരമായിരിക്കുകയാണ് ഇപ്പോൾ കുഞ്ഞും.കുഞ്ഞിനെ കുളിപ്പിക്കുന്നതുള്‍പ്പടെ കുഞ്ഞിന്റെ കാര്യങ്ങള്‍ ചെയ്യാനായി വിജയും ദേവികയ്‌ക്കൊപ്പം തന്നെയുണ്ട്. ഇവർ തങ്ങളുടെ യൂട്യൂബ് ചാനൽ തുടങ്ങുന്നത് കോവിഡ് കാലഘട്ടത്താണ്. തുടക്കം മുതൽ തന്നെ ഇവർ പങ്കുവയ്ക്കുന്ന എല്ലാ വീഡിയോയ്ക്കും വളരെയധികം പ്രചാരം ലഭിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഇതാ താരങ്ങൾ തങ്ങളുടെ കുഞ്ഞിന്റെ 28 ചടങ്ങിന് കുറിച്ചാണ് യൂട്യൂബിലൂടെ വിശേഷം പങ്കുവെച്ചിരിക്കുന്നത്.
അങ്ങനെ ഞങ്ങടെ ചെക്കന്റെ 28 കെട്ടു കഴിഞ്ഞു. ചെറിയ രീതിയിൽ വീട്ടിൽ വെച്ച് നടത്തിയ ഒരു ചടങ്ങാണ്. കുറച്ചു ബന്ധുക്കളും അടുത്തുള്ള സുഹൃത്തുക്കളും ദൈവാനുഗ്രഹം കൊണ്ട് എല്ലാം വളരെ നന്നായി കഴിഞ്ഞു.എല്ലാരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും ഒരുപാടു സന്തോഷം എന്നായിരുന്നു വിജയ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ചരട് കെട്ടുന്നതിനിടെ കുടുംബാംഗങ്ങള്‍ നിര്‍ദേശം കൊടുക്കുന്നുണ്ടായിരുന്നു. കാലിലും കഴുത്തിലും കൈയ്യിലുമെല്ലാം സ്വര്‍ണ്ണാഭരണവും അണിയിച്ചിരുന്നു.എന്നാൽ 28 കെട്ട് ചടങ്ങിനും കുഞ്ഞുവാവയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് പ്രേക്ഷകരുടെ നിരാശ.