ദേവതയെ പോലെ സുന്ദരിയായി ഭാവന 😍😍 സോഷ്യൽ മീഡിയയിൽ തരംഗമായി ഭാവനയുടെ പുതിയ വീഡിയോ 🔥🔥

മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ തന്നെ ബോൾഡ് & ബ്യൂട്ടിഫുൾ നായികയാണ് ഭാവന. ഭാവനയുടെ വിശേഷങ്ങൾ ഏറെ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകർ എന്നും സ്വീകരിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്കൊക്കെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പോസ്റ്റുകൾ ഇടാറുണ്ട്. ഭാവനയുടെതായി പുറത്തിറങ്ങുന്ന എല്ലാ പോസ്റ്റുകൾക്കും മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ഉണ്ടായിട്ടുള്ളത്.

ഇപ്പോഴിതാ താരം തന്റെ പുതിയൊരു വിശേഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്. jeunemaree ബ്രൈഡൽ ഔട്ട് ഫിറ്റിനും amaera jewels നുമായി ഒരുക്കിയ അഡ്വടൈസ്മെന്റ് റീലാണ് താരം ഇപ്പോൾ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ബ്രെെഡൽ കോസ്റ്റൂമിൽ അതി സുന്ദരിയായി ഇൻസ്റ്റ റീലിൽ പ്രത്യക്ഷപ്പെടുന്ന ഭാവനയെ ദേവതയെന്നാണ് ആരാധകർ വിശേഷിപ്പിച്ചിരികുന്നത്. bhavzmenon എന്ന തന്റെ ഔദ്യോഗിക ഇൻസ്റ്റാ പേജിലൂടെ ഭാവന

തന്നെയാണ് റീൽ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. സുഹൃത്തുക്കളായ ഷഫ്ന, കവിത നായർ തുടങ്ങിയവരും താരത്തെ അഭിനന്ദിച്ച് കമന്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലങ്കിലും താരം നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ആരാധകർക്ക് മുൻപിലെത്താറുണ്ട്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന

മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ ചെറിയ പ്രായത്തിൽ നായികയായി മലയാള സിനിമാ ലോകത്ത് എത്തിയ ഭാവന അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ പിന്നീട് ചെയ്തു. കന്നട നിർമ്മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിൽ വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. ഭജറംഗി 2 എന്ന കന്നട ചിത്രമാണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്.

Rate this post
You might also like