ഇത് ഭാവന തന്നെയോ.. തകർപ്പൻ ഡാൻസുമായി ഭാവന; വീഡിയോക്കൊപ്പം ആ സർപ്രൈസും പുറത്തു വിട്ട് ഭാവന.!! [വീഡിയോ]

മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളിൽ ഒരാളാണ് ഭാവന. ഭാവനയുടെ ഫോട്ടോകളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയായിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാവനയുടെ പുതിയൊരു വിഡീയോയാണ് ചർച്ചയാകുന്നത്. വിഡീയോ അരാധകർ ഏറ്റെടുത്തും കഴിഞ്ഞു. തന്റെ ഇൻസ്റ്റാ​ഗ്രാം പേജീലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ഡാൻസ് പ്രക്റ്റീസിങ്ങ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്.

ഭജ്രംഗി 2 വെന്ന തന്റെ പുതിയ ചിത്രത്തിലെ ഗാനത്തിനാണ് ഭാവനയും കൂട്ടരും ചുവടുവെയ്ക്കുന്നത്. ഒരു ചാനലിന്റെ അവാർഡ് ചടങ്ങിന്റെ നൃത്തത്തിനായാണ് താരം ഭജരംഗി 2 എന്ന ചിത്രത്തിനു വേണ്ടി സിദ് ശ്രീറാം പാടിയ പാട്ട് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ ഗാനത്തിന് ഞാൻ അടിമയാണ് 🎧 ഭജരംഗി 2 എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ചിരിക്കുന്ന നൃത്ത വീഡിയോ ഇതിനോടകം തന്നെ വെെറലായിക്കഴിഞ്ഞു. തികഞ്ഞ മെയ്യ് വഴക്കത്തോടെ

ചുവടുവെയ്ക്കുന്ന താരം നല്ലൊരു നൃത്തകിയാണന്ന് നേരത്തെ തെളിയിച്ചു കഴിഞ്ഞതാണ്. മുൻപും കൂട്ടുകാർക്കെപ്പം ചുവടുവെയ്ക്കുന്ന ഭാവനയുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്ന താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്നു. ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഷൂട്ടിലൂടെ ആരാധകരുടെ മനം കവരുന്ന ഭാവന തന്റെ ആഘോഷങ്ങളുടെയും

മീറ്റപ്പുകളുടെയുമെക്കെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയാവഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെ ഭാവന നിരന്തരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. മലയാളത്തിനപ്പുറത്ത് തമിഴിലും, തെലുങ്കിലും, കന്നടയിലെയും സജീവ സാന്നിധ്യമാണ് ഭാവന. ഭജരംഗി 2 എന്ന കന്നട ചിത്രത്തിലൂടെ കരുത്തുറ്റ കഥാപാത്രമായാണ് താരം തിരികെയെത്തുന്നത്.

Rate this post
You might also like