പ്രേക്ഷക മനസ്സുകളെ ഇളക്കി മറിച്ച നടന വിസ്മയം; ഡാൻസർ അൽഫോൺസയുടെ ജീവിതം..!! | Dancer Alphonsa life story

Dancer Alphonsa life story : നരസിംഹം എന്ന സിനിമ കേൾക്കുമ്പോൾ ഒട്ടുമിക്ക ആളുകളുടെയും മനസ്സിലേക്ക് ആദ്യം ഓടി വരുന്നത് “പഴനിമല മുരുകന് പള്ളി വേലായുധം” എന്ന ഗാനം തന്നെ ആണ്. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ വളരെ യധികം കോരിത്തരിപ്പോടെയും എനെർജിയോടെയുമാണ് നമ്മൾ ഓരോരുത്തരും ഉയർന്നെഴു നേൽ ക്കുന്നത്. ഈ ഗാന രംഗത്തിൽ നടൻ മോഹൻലാലിന്റെ ഓരോ ചുവടുകളും മലയാളികൾ ഇന്നും കാണാൻ ഇഷ്ടപെടുന്നതാണ് അതുപോലെ പ്രേക്ഷക ശ്രദ്ധ കീഴടക്കിയ മറ്റൊന്നാണ് നടി അൽഫോൺസയുടെ

രംഗപ്രവേശവും പിന്നീട് അങ്ങോട്ടുള്ള കരുത്തേറിയ ചുവടുകളും. പാട്ടിന്റെ ബീറ്റിന് ഒത്തുള്ള അൽഫോൺ സയുടെ നൃത്തം എല്ലാവർക്കും ഒരു എനർജി ആണ് നൽകുന്നത്. മോഹൻലാൽ അഭിനയിച്ച ഉസ്താദ് എന്ന സിനിമയിലും അൽഫോൺസ നൃത്തം ചെയ്തിട്ടുണ്ട്. വർഷം ഇത്ര കഴിഞ്ഞിട്ടും ഏതൊരു പാർട്ടിയോ, കോളേജ് ടൂറൊ, കല്യാണാഘോഷങ്ങളോ ആയിക്കോട്ടെ ഈ ഗാനം തന്നെയാണ് മുൻപന്തിയിൽ വരുന്നത്. 1995ൽ പുറത്തിറങ്ങിയ പൈ ബ്രദേഴ്‌സ് എന്ന സിനിമയിലൂടെ നായികയായിട്ടാണ് അൽഫോൺസ

Dancer Alphonsa life story 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അരങ്ങേറ്റം കുറിച്ചത്. നായികയായി സിനിമാ ലോകത്തേക്ക് എത്തിയെങ്കിലും നർത്തകി എന്ന നിലയിലാണ് ഇന്നും അൽഫോൺസയെ ആളുകൾ ഓർക്കുന്നതും അറിയപ്പെടുന്നതും. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ഒട്ടുമിക്ക താരങ്ങളുടെ കൂടെയും നൃത്തം ചെയ്യാനും അഭിനയിക്കാനുമുള്ള ഭാഗ്യം അൽഫോൺസക്ക് ലഭിച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുടെ ഗംഗോത്രി എന്ന സിനിമയിൽ ഒരു ബാർ ഡാൻസറുടെ വേഷമാണ് അൽഫോൺസ ചെയ്തത്. മമ്മൂട്ടിക്കൊപ്പം തച്ചിലേടത്തു ചുണ്ടൻ എന്ന സിനിമയിലെ ഗാനരംഗത്തിൽ നൃത്തം ചെയ്തിട്ടുണ്ട്.

ജയറാമി നൊപ്പം മദിരാശി എന്ന സിനിമയിലാണ് അൽഫോൺസ മലയാളത്തിൽ അവസാന മായി അഭിന യിച്ചത്. അൽഫോൺസ ജനിച്ചതും വളർന്നതും തമിഴ് നാട്ടിലാണ്. അച്ഛൻ ആന്റണിയും അമ്മ ഭാവനയും സിനിമയിൽ നർത്തകരായിരുന്നു . ഇളയ സഹോദരൻ റോബർട്ട് സിനിമയിൽ കൊറിയോഗ്രാ ഫറാണ്. അൽഫോൺസ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2002ലായിരുന്നു അൽഫോൻസയുടെ വിവാഹം. പർവ് മഴൈ എന്ന സിനിമയിൽ തന്റെ കൂടെ അഭിനയിച്ച നസീറിനെയാണ് അൽഫോൺസ വിവാഹം കഴിച്ചത്. അദ്ദേഹം അന്യ മതസ്ഥനായതിനാൽ വീട്ടുകാരെ എതിർത്തായിരുന്നു വിവാഹം.

You might also like