ഈ രഹസ്യം ഒന്നു പരീക്ഷിച്ചുനോക് കറിവേപ്പില തഴച്ചുവളരും.. ഈ രീതിയിൽ ചെയ്തു നോക്കൂ.. നല്ല റിസൾട്ട് കാണാം.. | curry leaves | kariveppilla | കറിവേപ്പില

നമ്മുടെ എല്ലാവരെയും വീട്ടുമുറ്റത്ത് കറിവേപ്പില എന്ന ചെടി വളരെ ആവശ്യമാണല്ലോ. നമ്മൾ ഉണ്ടാക്കുന്നത് എല്ലാ കറികളിലും തന്നെ അത്യാവശ്യമായ ഒരു ഘടകമാണ് കറിവേപ്പില. കറിവേപ്പിലക്ക് നല്ല മണവും അതുപോലെ തന്നെ ധാരാളം ഗുണങ്ങളുമുണ്ട്. ഈ കറിവേപ്പില നട്ടുവളർത്തുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കറിവേപ്പില എങ്ങനെ

നടണം എന്നും നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നും നമുക്ക് നോക്കാം. കറിവേപ്പില നമ്മൾ നടുകയാണെങ്കിൽ അത് ഉടനെ തന്നെ മുരടിച്ചു പോകുന്നതും കറുത്ത പുള്ളിക്കുത്ത് വന്ന് ഇലകൾ കിടക്കുന്നതും കാണാം. അപ്പോൾ ഇങ്ങനെയുള്ള കറിവേപ്പിലയുടെ ശാഖകൾ എല്ലാം തന്നെ കട്ട് ചെയ്തു കളയുക. എന്നിട്ട് അതിന്റെ ചോട് ഒന്ന് വകഞ്ഞെടുത്ത് അതിനുശേഷം അതിനകത്ത്

curryleavesss

വളമിട്ടു കൊടുക്കേണ്ടതാണ്. ചോട് വകയും പോൾ തടം പോലെ രീതിയിൽ വേണം വകയുവാൻ. അതിനായി ആദ്യം കുറച്ച് ചാണകപ്പൊടി ചുറ്റും ഇട്ടു കൊടുക്കുക. ശേഷം ചോട്ടിൽ കൂടെ ചാരം ഇട്ടുകൊടുക്കുക. അടുത്തതായി ഒരുപിടി എല്ലുപൊടിയും ഇതിന് ചുവട്ടിലൂടെ ഇട്ടുകൊടുക്കുക.
പിന്നീട് വേണ്ടത് അത്രയും തന്നെ അളവിൽ വേപ്പിൻ പിണ്ണാക്ക് ചുറ്റും ഇട്ടു കൊടുക്കുക

എന്നുള്ളതാണ്. ശേഷം ഇതിനുചുറ്റും ചെറുതായി ഒന്ന് നനച്ചു കൊടുത്തിട്ട് മണ്ണുകൊണ്ട് മൂടുക. കറിവേപ്പ് രണ്ടുനേരവും നനച്ചു കൊടുക്കേണ്ട ഒരു ചെടിയാണ്. ഇങ്ങനെ ഈ രീതി ചെയ്യുകയാണെങ്കിൽ കറിവേപ്പില നല്ല രീതിയിൽ തഴച്ചുവളരാനും ഇലകളൊക്കെ നല്ല തെളിമയുള്ളത് ആകുന്നതും കാണാം. കറിവേപ്പില പറിക്കുമ്പോൾ ഇലകളായി പറിക്കാതെ ഒരു തണ്ട് മുഴുവനായി പറിക്കുവാൻ ശ്രദ്ധിക്കുക. Video Credits : J4u Tips

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe