Curry Leaves Farming Tips Using Egg Shell: പാചക ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന കീടനാശിനി അടിച്ച കറിവേപ്പില സ്ഥിരമായി ഭക്ഷണത്തിൽ ഉപയോഗിക്കുന്നത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനായി കാരണമാകും. അതുകൊണ്ടുതന്നെ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില തൈ എങ്ങനെ നട്ടു വളർത്താൻ സാധിക്കുമെന്ന കാര്യം വിശദമായി മനസ്സിലാക്കാം.
പലരും കറിവേപ്പില വീട്ടിൽ നട്ടുവളർത്തി തുടങ്ങിയാലും അതിൽനിന്നും ആവശ്യത്തിന് ഇലകൾ ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ്. കൃത്യമായ പരിചരണവും വളപ്രയോഗവും നൽകിയാൽ മാത്രമാണ് കറിവേപ്പില ചെടി നല്ല രീതിയിൽ ഇലകൾ നൽകുകയുള്ളൂ. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വളക്കൂട്ടാണ് കഞ്ഞിവെള്ളവും മുട്ടത്തോടും ഉലുവയും ഉപയോഗിച്ചുള്ള കൂട്ട്. ആദ്യം തന്നെ ഒരു അടി കട്ടിയുള്ള പാത്രത്തിലേക്ക് കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യമായ മുട്ടത്തോട് പൊടിച്ചെടുക്കണം.
Ads
Advertisement
മുട്ടത്തോട് എടുത്ത് മിക്സിയുടെ ജാറിലിട്ട് പൊടി രൂപത്തിൽ അടിച്ചെടുക്കുക. ഇതിൽ നിന്നും ഒരു ടീസ്പൂൺ കഞ്ഞി വെള്ളത്തിലേക്ക് ചേർത്തു കൊടുക്കണം. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ഉലുവ പൊടിച്ചത് കൂടി ചേർത്തു കൊടുക്കുക.എല്ലാ ചേരുവകളും കഞ്ഞിവെള്ളത്തിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. കഞ്ഞിവെള്ളം രാവിലെയാണ് ഈയൊരു രീതിയിൽ തയ്യാറാക്കി വയ്ക്കുന്നത് എങ്കിൽ വൈകുന്നേരം ചെടികളിൽ ഒഴിച്ചു കൊടുക്കുന്നതാണ് അനുയോജ്യം. ആദ്യം തന്നെ തൈയിന്റെ ചുവടു ഭാഗത്തുള്ള മണ്ണെല്ലാം നല്ലതുപോലെ ഇളക്കി കൊടുക്കുക.
അതിനുശേഷം അടുക്കള വേസ്റ്റിൽ നിന്നും കിട്ടുന്ന പച്ചക്കറി തോലെല്ലാം മണ്ണിനോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനു മുകളിലായി കഞ്ഞിവെള്ളത്തിന്റെ കൂട്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ആഴ്ചയിൽ ഒരു തവണ വെച്ച് ചെയ്യുകയാണെങ്കിൽ തന്നെ കറിവേപ്പില ചെടിയിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS