Crispy Uzhunnu Vada Recipe: വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉഴുന്നുവടയുടെ റെസിപ്പി. ഇൻസ്റ്റന്റ് ആയി തുടക്കക്കാർക്ക് മുതൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. കൂടാതെ ആദ്യമേ ഇതിനു വേണ്ടി മാവ് അരച്ചുവെക്കുക ഒന്നും തന്നെ ചെയ്യാതെ പെട്ടെന്ന് തന്നെ നല്ല സോഫ്റ്റ് ഉള്ള ഉഴുന്നുവട തയ്യാറാക്കി എടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഉഴുന്നുവട.
Ingredients
- Black Gram
- Ginger
- Garlic
- Shallots -3
- Asafoetida.
- Pepper Powder
- Pappadam -1
How To Make Crispy Uzhunnu Vada
ആദ്യമായി 1/2 കപ്പ് ഉഴുന്ന് എടുത്തു നല്ലപോലെ കഴുകുക. അതിനുശേഷം അത് വെള്ളത്തിലിട്ട് കുതിർത്തിയെടുക്കുക. ഒരു അഞ്ചുമണിക്കൂർ റൂം ടെമ്പറേച്ചറിനും ഒരു മണിക്കൂർ ഫ്രിഡ്ജിലും വെച്ച് നല്ലപോലെ കുതിർത്തു വെക്കുക. ശേഷം ഒരു അരിപ്പ എടുത്ത് അതിന്റെ വെള്ളം മാറ്റിവയ്ക്കുക. ഈ വെള്ളം പിന്നീട് ആവശ്യമുള്ളത് ആയിരിക്കും. മിക്സിയിലിട്ട് ഉലുവ അരച്ചെടുക്കുക. അതിലേക്ക് ആവശ്യാനുസരണം നേരത്തെ മാറ്റിവെച്ച വെള്ളം ഒഴിച്ച് നല്ല രീതിയിൽ അരച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.
Advertisement
അതിലേക്ക് രണ്ട് സ്പൂൺ അരിപ്പൊടി ഇട്ട് നല്ലപോലെ കൈകൊണ്ട് അതല്ലെങ്കിൽ ബീറ്റർ കൊണ്ട് നല്ല രീതിയിൽ ബീറ്റ് ചെയ്തെടുക്കുക. ഇങ്ങനെ അരിപ്പൊടി ഇടുകയാണെങ്കിൽ ഉഴുന്നുവടയ്ക്ക് കൂടുതൽ ക്രിസ്പിനസ്സ് ലഭിക്കുന്നതായിരിക്കും. ഇനിയൊരു മാവ് ഒരു അഞ്ചുമിനിറ്റ് റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക. ആ സമയത്ത് മാവ് നല്ല രീതിയിൽ പൊങ്ങി വരുന്നതായി കാണാൻ വേണ്ടി സാധിക്കും. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് മൂന്ന് ചെറിയ ഉള്ളി എന്നിവ ചെറുതായി അരിഞ്ഞു ചേർക്കുക. ശേഷം ഇതിലേക്ക് ഉപ്പ് കുരുമുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക.
ഇനിയൊരു ഇൻസ്റ്റന്റ് വടക്കേറ്റവും പ്രധാനപ്പെട്ട ഒരു ഇൻഗ്രീഡിയൻസ് ആണ് ഒരു പപ്പടം നല്ല രീതിയിൽ വെള്ളത്തിൽ കുതിർത്ത് വെക്കുക. ശേഷം അത് മെൽറ്റ് ആക്കി ഈ ഒരു മാവിലേക്ക് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഉഴുന്ന് വടയുടെ മാവ് തയ്യാർ. ഇനിയൊരു പാൻ എടുത്ത് അടുപ്പിൽ വച്ച് എണ്ണ നല്ല പോലെ ചൂടാക്കിയതിനു ശേഷം ഓരോ ഉഴുന്നുവടയായി അതിലേക്ക് ഇട്ട് ചുട്ടെടുക്കാവുന്നതാണ്. ഈ രീതി ഉപയോഗിച്ചാൽ ഇൻസ്റ്റന്റ് ആയിട്ട് വളരെ ക്രിസ്പിയും ടേസ്റ്റി ആയിട്ടുള്ള ഉഴുന്നുവട തയ്യാറാക്കി എടുക്കാം. Credit: Recipes @ 3minutes