റവ കൊണ്ട് ഈ അടിപൊളി ചിപ്‌സ് ഒന്ന് ഉണ്ടാക്കി നോക്കൂ.. കറുമുറെ കൊറിക്കാൻ ക്രിസ്പി റവ ചിപ്സ്.!! | Crispy Rava Chips

Crispy Rava Chips Malayalam : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. റവ നന്നായി പൊടിച്ചെടുക്കുക, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.

  1. റവ – ഒന്നര കപ്പ്
  2. ചുവന്ന മുളക് പൊടി – 1 ടീസ്പൂൺ
  3. ഉപ്പ് – 2 നുള്ള്
  4. വെള്ളം – ആവശ്യത്തിന്
  5. എണ്ണ – ആവശ്യത്തിന്
Rava Chips
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ശേഷം അതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിന് കുഴയ്ക്കുന്ന പാകത്തിൽ കുഴച്ചെടുക്കുക. കുറച്ച് മൈദ പൊടി തൂകിയ ഒരു പ്രതലത്തിലേക്ക് വെച്ച് നന്നായി പരത്തിയെടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക. അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ചേർത്ത് നന്നായി വറുത്തെടുക്കുക.

നല്ല മൊരിഞ്ഞ സൂപ്പർ റവ ചിപ്സ് തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Vedio credit : Mini’s Passion

You might also like