പച്ചക്കായ ഇനി മുതൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. ഇതുവരെ അറിയാതെ പോയല്ലോ!! | Crispy Pachakaya Snack Recipes

Crispy Pachakaya Snack Recipes Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു വെത്യസ്തമായ സ്നാക്ക് റെസിപ്പിയാണ്. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന പച്ചക്കായ ഉപയോഗിച്ച് KFC പോലെ ഒരു പച്ചക്കായ സ്നാക്ക് ആണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി ആദ്യം ഒരു പച്ചക്കായ നല്ലപോലെ കഴുകി വൃത്തിയാക്കി അതിന്റെ തോലെല്ലാം കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത പച്ചക്കായ പുറത്തുവെക്കുകയാണെങ്കിൽ കറുത്ത് പോകുന്നതുകൊണ്ട് കുറച്ചു

വെള്ളത്തിൽ ഇട്ടുവെക്കുക. അടുത്തതായി ഒരു ബൗളിലേക്ക് 3/4 കപ്പ് കടലമാവ് അരിച്ചെടുക്കുക. ഇനി ഇതിലേക്ക് 3 tbsp കോൺഫ്ലോർ, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് 1 കപ്പ് വെള്ളം കുറേശെ ആയി ഒഴിച്ച് യോജിപ്പിച്ചെടുക്കുക. ഇനി ഇതിലേക്ക് 1/4 tsp മഞ്ഞൾപൊടി, 1/2 tsp കാശ്‌മീരിമുളക്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. അങ്ങിനെ നമ്മുടെ ബാറ്റർ റെഡിയായിട്ടുണ്ട്. അടുത്തതായി

Crispy Pachakaya Snack Recipes
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഒരു പ്ലേറ്റിൽ 1/2 കപ്പ് മൈദയും മറ്റൊരു പ്ലേറ്റിൽ ബ്രഡ് ക്രമ്പ്സ് ഉം എടുക്കുക. ഇനി വെള്ളത്തിലിട്ടിരിക്കുന്ന പച്ചക്കായയിലെ വെള്ളമെല്ലാം ഊറ്റിക്കളഞ്ഞ് ഒരു കായ എടുത്ത് മൈദയിൽ പുരട്ടിയെടുക്കുക. അതിനുശേഷം ഇത് മാവിൽ മുക്കിയെടുത്ത് വീണ്ടും മൈദയിൽ പുരട്ടി വീണ്ടും മാവിൽ മുക്കിയെടുക്കുക. അതിനുശേഷം ഇത് ബ്രഡ് ക്രബ്സിൽ പുരട്ടിയെടുക്കുക. ഇതുപോലെ ഓരോ ഓരോ കായഅരിഞ്ഞത് ചെയ്തെടുക്കുക. അടുത്തതായി

ഇത് ഫ്രൈ ചെയ്തെടുക്കാൻ ചൂടായ ഒരു പാനിലേക്ക് അൽപം സൺഫ്ലവർ ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോന്ന് ഓരോന്ന് ആയി ഇട്ടുകൊടുക്കാം. നല്ലപോലെ മൊരിഞ്ഞ് ഗോൾഡൻ കളറാകുമ്പോൾ നമുക്കിത് കോരിയെടുക്കാം. അങ്ങിനെ നമ്മുടെ ക്രിസ്പിയായിട്ടുള്ള ടേസ്റ്റിയായിട്ടുള്ള പച്ചക്കായ സ്നാക്ക് റെഡിയായിട്ടുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഒന്ന് ഉണ്ടാക്കിനോക്കണം. Video credit: Mums Daily

You might also like