Crispy Chakka Vada Recipe: പച്ച ചക്ക കൊണ്ട് വളരെ ടേസ്റ്റി ആയ ചക്ക അട ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. ചക്ക വളരെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഇതുകൊണ്ട് എന്ത് വിഭവം ഉണ്ടാക്കിയാലും അത് വളരെ നല്ലതുമാണ്. ഇനി ചക്ക കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റിയ സിമ്പിൾ ചക്ക വടയുടെ റെസിപ്പി നോക്കാം.
Ingredients
- Jackfruit
- Onion – 1 piece
- Green chili
- Ginger
- Kashmiri chili powder – 1 spoon
- Garam masala
- Cumin seeds
- Coriander leaves
- Curry Leaves
- Oil
- Gram Flour – 2 spoons
- Rice Flour – 1 spoon
How To Make Crispy Chakka Vada
ചക്ക വട ഉണ്ടാക്കാനായി ആദ്യം തന്നെ ചക്കച്ചുള നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ ഉള്ളിലെ കുരുവെല്ലാം മാറ്റി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത വെക്കുക. മുറിച്ചെടുത്ത കഷണങ്ങൾ ഇനിയൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ജസ്റ്റ് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. അധികം പേസ്റ്റ് പോലെ അറിഞ്ഞു പോകാതെ ശ്രദ്ധിക്കുക. ഇനി ഇതിലേ ഇതൊരു ബൗളിലേക്ക് മാറ്റി കൊടുക്കുക. ശേഷം ബൗളിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ച് സവാളയും ഇഞ്ചിയും മല്ലിയിലയും ചേർത്ത് കൊടുക്കുക. കൂടെ തന്നെ കാശ്മീരി മുളകുപൊടിയും ഗരം മസാലയും ചേർത്തു കൊടുക്കുക. ഇനി നമ്മൾ ഇതിലേക്ക് കടലമാവും അരിപ്പൊടിയും ആണ് ചേർത്തു കൊടുക്കുന്നത്. ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത്
Advertisement
പെരുംജീരകവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ചക്ക മിക്സിയിൽ അരച്ചെടുക്കുമ്പോൾ അല്ലെങ്കിൽ മിക്സ് ചെയ്യുമ്പോ തീരെ വെള്ളം ഉപയോഗിക്കാതിരിക്കുക. വെള്ളം ഒട്ടുമില്ലാതെ തന്നെ നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. ഇനി ഈ ഒരു മിക്സ് നന്നായി കൈകൊണ്ട് തന്നെ കുഴച്ച് എല്ലായിടത്തും പൊടികളെത്തുന്ന രീതിയിൽ മിക്സ് ചെയ്യുക. ശേഷം ഇത് കയ്യിൽ വെച്ച് ചെറിയ ചെറിയ കട്ട്ലൈറ്റ് രൂപത്തിലാക്കി എടുക്കുക. ഇനി ഇത് പൊരിച്ചെടുക്കാൻ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായി കഴിയുമ്പോൾ അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ നന്നായി ചൂടായി കഴിയുമ്പോൾ ഓരോന്നായി വെച്ചുകൊടുത്ത് പൊരിച്ചു പോരാവുന്നതാണ്. അവസാനം കുറച്ച് വേപ്പില കൂടി പൊരിച്ചു ഈ ഒരു പൊരിച്ചിരിക്കുന്ന ചക്ക വടയുടെ മുകളിലേക്ക് ചേർത്ത് കൊടുക്കാം.Credit: Malappuram Vlogs by Ayishu