ആദ്യം ആരാധന! പിന്നെ പ്രണയം! ഇപ്പോൾ ശിഹാബിന്റെ ജീവിത പങ്കാളി; ഇല്ലായ്മകളെ അതിജീവിച്ച ഷിഹാബ്.!! | Cp shihab and Wife Shahana talks about her love story
Cp shihab and Wife Shahana talks about her love story : നിരവധി ആരാധകരുള്ള മോട്ടിവേഷൻ സ്പീക്കറും ഇൻഫ്ലുവൻസറും മജീഷ്യനും ഒക്കെയാണ് ഷിഹാബ് പൂക്കോട്ടൂർ, ജന്മനാ തന്നെ കയ്യും കാലും ഇല്ലാതിരുന്നിട്ടും ജീവിതത്തിൽ താൻ സ്വപ്നം കണ്ടതെല്ലാം സ്വന്തം നിശ്ചയദാർഢ്യം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേടിയെടുത്ത വ്യക്തിയാണ് ഷിഹാബ്. ഷിഹാബും ഷിഹാബിന്റെ കൊച്ചു കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഭാര്യ ഷഹാന ഫാത്തിമയും മകൾ ആമിയും അടങ്ങുന്നതാണ് ഷിഹാബിന്റെ ചെറിയ വലിയ ലോകം. ജീവിതത്തിൽ നിനക്കിത് സാധിക്കില്ല എന്ന് പറഞ്ഞതൊക്കെയും ലോകത്തിനു മുമ്പിൽ നേടിയെടുത്തു കാണിച്ചു കൊടുത്ത വ്യക്തിയാണ് ഷിഹാബ്.
കൈകളും കാലുകളും ഇല്ലാതെയാണ് ജനിച്ചത് എങ്കിലും നല്ലൊരു നർത്തകൻ, പ്രാസംഗികൻ, മോട്ടിവേഷൻ സ്പീക്കർ, മജീഷ്യൻ, ഗായകൻ, ഇൻഫ്ലുവൻസർ ഇങ്ങനെ ഷിഹാബിന്റെ പേരിനൊപ്പം ചേർക്കാവുന്ന വിശേഷണങ്ങൾ നിരവധിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഷിഹാബും കുടുംബവും തങ്ങളുടെ ചെറിയ സന്തോഷങ്ങൾ പോലും ആരാധകരുമായി പങ്കിടാറുണ്ട്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തായിരുന്നു ഇരുവർക്കും കുഞ്ഞു പിറന്നത്. ഇപ്പോൾ കുഞ്ഞിന് ചുറ്റുമാണ് തങ്ങളുടെ ലോകമെന്നാണ് ഷിഹാബും ഭാര്യ ഷാഹിനയും പറയുന്നത്.
Variety Media ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. സൂര്യ ടിവിയിൽ സംരക്ഷണം ചെയ്ത ഉഗ്രം എന്ന പരിപാടിയിലാണ് ഷാഹിന ആദ്യമായി ശിഹാബിനെ കാണുന്നത്. ഷിഹാബ് മലപ്പുറം സ്വദേശിയും ഷാഹിന കോട്ടയക്കാരിയുമാണ്. പരിപാടിയിലെ ഷിഹാബിന്റെ നൃത്തം കണ്ട് ആദ്യ കാഴ്ചയിൽ തന്നെ ഷിഹാബിന്റെ വലിയ ഫാൻ ആയിരുന്നു ഷാഹിന. അങ്ങനെ സോഷ്യൽ മീഡിയയിൽ ഷിഹാബിന്റെ പ്രൊഫൈൽ കണ്ടുപിടിച്ച് മെസ്സേജ് അയച്ചു. ആദ്യം ഒന്നും ഷിഹാബ് മറുപടി നൽകിയിരുന്നിലെങ്കിലും പിന്നീട് സ്ഥിരമായി മെസ്സേജ് അയക്കാൻ തുടങ്ങിയതോടെ ഷിഹാബ് മെസ്സേജിന് മറുപടികൾ നൽകി തുടങ്ങി. അങ്ങനെ ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി.
മുന്നിൽ ഒരായിരം എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും ഷാഹിന ഷിഹാബിനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നു. ഷിഹാബിനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന് അറിഞ്ഞപ്പോൾ നെറ്റിചുളിച്ചവർ ഒരുപക്ഷേ ഇന്ന് ഇവരുടെ ജീവിതം കാണുമ്പോൾ അസൂയപ്പെടുന്നുണ്ടാകും. കാരണം അത്രമാത്രം സന്തോഷകരവും സ്നേഹവും നിറഞ്ഞതാണ് കുഞ്ഞുമക്കൾ ആമിക്കൊപ്പമുള്ള ഇവരുടെ ജീവിതം. ജീവിതത്തെ എപ്പോഴും പോസിറ്റീവായി മാത്രമാണ് കാണേണ്ടതെന്നും ചിന്തിക്കാൻ വലിയ പ്രശ്നങ്ങൾ ഇല്ലാത്തവരാണ് ചെറിയ പ്രശ്നങ്ങൾക്ക് മുമ്പിൽ പോലും തളർന്നു പോകുന്നതെന്നും ഷിഹാബ് അഭിമുഖത്തിൽ പറയുന്നു.