Kitchen Appliance Safety & Maintenance Tips
A loose washer in a cooker or mixer jar may seem small, but it can lead to leaks, safety risks, and expensive repairs. Regularly checking and replacing worn-out washers is a smart way to protect your kitchen appliances, save money on maintenance, and ensure long-term household safety.
അടുക്കളയിൽ ഒഴിച്ചു കൂടാനാവാത്ത രണ്ട് സാധനങ്ങളാണല്ലോ മിക്സിയും കുക്കറും. അരപ്പുകൾ തയ്യാറാക്കാൻ മിക്സി എത്രത്തോളം ആവശ്യമാണോ അത്രയും തന്നെ പാചകത്തിൽ ആവശ്യമുള്ള ഒന്നാണ് കുക്കർ. എന്നാൽ ഇവയിൽ രണ്ടിലും കോമൺ ആയി ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് വാഷർ ലൂസായി പോകുന്നത്. പ്രത്യേകിച്ച് മിക്സിയിൽ വാഷർ ടൈറ്റായി ഇരുന്നില്ല എങ്കിൽ അരയ്ക്കുന്നത് പുറത്തേക്ക് തെറിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്.
Ads
അത്തരം സന്ദർഭങ്ങളിൽ വാഷർ ടൈറ്റായി ഇരിക്കുന്നതിന് വേണ്ടി ചെയ്തു നോക്കാവുന്ന കുറച്ചു വ്യത്യസ്ത ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യമായി ചെയ്യാവുന്ന കാര്യം റബ്ബർബാൻഡ് ഉപയോഗപ്പെടുത്തുക എന്നതാണ്. ഏത് ജാറിന്റെ ആണോ വാഷർ ലൂസായി ഇരിക്കുന്നത്, ആ ഭാഗത്ത് ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വാഷർ നല്ല രീതിയിൽ ടൈറ്റായി ഇരിക്കുകയും അരയ്ക്കുമ്പോൾ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കുകയും ചെയ്യും.
Advertisement
ഇതേ രീതിയിൽ തന്നെ കുക്കറിന്റെ വാഷറിന് അകത്തും അത്യാവശ്യം വലിപ്പമുള്ള ഒരു റബ്ബർ ബാൻഡ് ഇട്ടുകൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി കൂടുതൽ ദിവസം വാഷർ ടൈറ്റായി ഇരിക്കുന്നതിന് സഹായിക്കുന്നതാണ്. മറ്റൊരു രീതി ലൂസ് ആയി ഇരിക്കുന്ന വാഷർ ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിക്കുക എന്നതാണ്. അഞ്ചു മിനിറ്റ് നേരം വാഷർ ഫ്രീസറിൽ വച്ച ശേഷം കുക്കറിന്റെ അടപ്പ് അല്ലെങ്കിൽ മിക്സിയുടെ ജാറിൽ ഇട്ടു വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് ടൈറ്റായി കിട്ടുന്നതാണ്.
അതല്ലെങ്കിൽ ലൂസ് ആയി കിടക്കുന്ന വാഷറുകൾ ഒരു പാത്രത്തിലേക്ക് ഇട്ട് അതിൽ വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഇത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. വെള്ളം തിളക്കുന്ന ചൂടിൽ കിടന്ന് വാഷർ ഒന്ന് ചുരുങ്ങി കിട്ടുന്നതാണ്. വാഷറിന്റെ ചൂട് പോയതിനുശേഷം തിരിച്ച് ഫിറ്റ് ചെയ്തു നോക്കുമ്പോൾ കറക്റ്റ് ആയി നിൽക്കുന്നത് കാണാൻ സാധിക്കും. ടിപ്പുകൾ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Cooker Mixi Washer Tips Credit : info tricks
Smart Kitchen Maintenance Tips
Pro Tip: Replace loose or damaged washers immediately to prevent leaks and accidents. This simple step extends the life of your appliances, reduces long-term repair costs, and ensures a safe and efficient kitchen for your family.