ഞൊടിയിടെ ചകിരിച്ചോറ് തയ്യാറാക്കാം.. വീടുകളിൽ തന്നെ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ.. എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും.. | cocopeat making

നമ്മുടെ വീടുകളിൽ ഉള്ള എല്ലാ തരം ചെടികളും പെട്ടെന്ന് പൂക്കാനും അതുപോലെതന്നെ കായ്ക്കാനും പൊട്ടാസ് അടങ്ങിയിട്ടുള്ള ചകിരിച്ചോറും അതുപോലെതന്നെ ചകിരി കമ്പോസ്റ്റും നമ്മുടെ വീടുകളിൽ പെട്ടെന്ന് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നമ്മൾ നാളികേരം ഒക്കെ പൊതിച്ചു കഴിഞ്ഞു കിട്ടുന്ന ചകിരി ഒന്ന് രണ്ട് ദിവസം വെള്ളത്തിൽ ഇട്ട് നന്നായി

കുതിർത്ത് എടുക്കുക. എന്നിട്ട് അവയുടെ രണ്ട് അഗ്രങ്ങളും കണ്ടിച്ചു കളയണം എന്നാൽ മാത്രമേ നമുക്ക് പെട്ടെന്ന് ചകിരി എടുക്കാൻ സാധിക്കുകയുള്ളൂ. രണ്ട് സൈഡും കണ്ടിച്ചു കളഞ്ഞതിനുശേഷം ചകിരി കൈ കൊണ്ട് വലിച്ച് എടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ നന്നായി വെള്ളം എടുത്തിട്ട് ഇതിലേക്ക് മുക്കി നന്നായി കഴുകിയെടുക്കുക. ഇങ്ങനെ കഴുകി എടുക്കുന്നതിന് കാരണം

cocopeat

ചകിരിച്ചോറിൽ ഒരു കറയുണ്ട് അത് ചെടികളുടെ വളർച്ചയ്ക്ക് നല്ലതല്ലാത്ത കൊണ്ടാണ്. ശേഷം ഈ ചകിരി ചെറുതായിട്ട് കട്ട് ചെയ്തിട്ട് വേണം ഉപയോഗിക്കുവാൻ. കുറച്ച് ചകിരി കൊണ്ട് തന്നെ നമുക്ക് ഒരുപാട് ചകിരിച്ചോർ കിട്ടുന്നതാണ്. കടയിൽ നിന്ന് കിട്ടുന്ന നേക്കാളും നല്ല സോഫ്റ്റ്‌ ആയിട്ട് ചകിരിച്ചോർ കിട്ടുവാനായി മിക്സിയുടെ ജാർ ഇട്ട് ഒന്ന് അടിച്ചെടുക്കുന്ന നല്ലതാണ്.

ഇത് നമ്മുടെ മൂന്നാല് പ്രാവശ്യം ഒക്കെ കഴുകി നല്ല വൃത്തിയാക്കി എടുത്ത് അതുകൊണ്ട് നമുക്ക് ഇനി മണ്ണിനോടൊപ്പം ചേർത്ത് ഇട്ടുകൊടുക്കുന്നതാണ്. ചെടികളുടെ വളർച്ചയ്ക്കും ചെടികൾ പെട്ടെന്ന് കായ്ക്കാനും ചകരിച്ചോറ് അത്യാവശ്യമായ ഒരു കാര്യമാണ്. അതിനാൽ ഈ രീതിയിൽ എല്ലാവരും തന്നെ വീടുകളിൽ ചകിരിച്ചോറ് ഉണ്ടാക്കി നോക്കുമല്ലോ. Video Credits : PRS Kitchen

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe