Coconut Shell Air Conditioner : തേങ്ങ ചിരകി കഴിഞ്ഞാൽ ചിരട്ട കളയുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. അതല്ലെങ്കിൽ ചിരട്ട ഉണക്കി കത്തിക്കാനോ മറ്റോ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിരട്ട ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തൈര് ഉണ്ടാക്കി കഴിഞ്ഞാൽ അതിൽ കൂടുതൽ പുളിപ്പ് അനുഭവപ്പെടുകയാണ് എങ്കിൽ ഒരു ചെറിയ കഷണം ചിരട്ട തൈരിനോടൊപ്പം ഇട്ടു വെച്ചാൽ മതി.
ഇങ്ങനെ ചെയ്യുമ്പോൾ തൈരിലെ പുളിപ്പ് ഒന്ന് കുറഞ്ഞു കിട്ടുന്നതായിരിക്കും. അതുപോലെ പഞ്ചസാര കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാനായി പഞ്ചസാര എടുത്തു വയ്ക്കുന്ന പാത്രത്തിൽ ഒരു ചെറിയ കഷണം ചിരട്ട കൂടി ഇട്ടു വച്ചാൽ മതി. അതുപോലെ ഉപയോഗിച്ച് തീർന്ന തേങ്ങയുടെ ചിരട്ടകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇത് വെള്ളത്തിൽ ഇട്ട് നല്ലതുപോലെ തിളപ്പിച്ച ശേഷം ആ വെള്ളം അരിച്ചെടുത്ത് കുടിക്കുകയാണെങ്കിൽ
Advertisement
ദഹനസംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാക്കാനായി സാധിക്കും. ഉപയോഗിച്ച് തീർന്ന തേങ്ങയുടെ ചിരട്ടയുടെ വലിയ കണ്ണു നോക്കി ഒരു കുഴിയിട്ട് വെക്കുക. അതുപയോഗിച്ച് പാക്കറ്റിൽ നിന്നും എണ്ണ കുപ്പിയിലേക്ക് പകരാനായി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ രാവിലെ ഉണ്ടാക്കുന്ന ഇടിയപ്പം പോലുള്ള പലഹാരങ്ങൾ പെട്ടെന്ന് ആവി കയറ്റി എടുക്കാനും ഇങ്ങനെ ചെയ്തെടുക്കുന്ന ചിരട്ട ഉപയോഗപ്പെടുത്താവുന്നതാണ്.
ചൂട് കാലമായാൽ വെറും ഫാൻ ഉപയോഗിച്ച് മാത്രം റൂമിനകത്ത് കിടന്നുറങ്ങുക വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം അവസരങ്ങളിൽ റൂം തണുപ്പിക്കാനായി ചിരട്ടയിൽ അല്പം വെള്ളം നിറച്ച് ഫ്രീസ് ചെയ്ത ശേഷം ഫാനിന് ചുവട്ടിലായി ഒരു പാത്രത്തിലാക്കി കൊണ്ടു വന്ന് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ റൂമിലുള്ള ചൂടു വായു പുറത്തേക്ക് പോവുകയും തണുപ്പ് നിലനിർത്താനായി സാധിക്കുകയും ചെയ്യും. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Simple tips easy life