Coconut Scraping Tips : ഇനി തേങ്ങ ചിരകാൻ ചിരവ വേണ്ട! തേങ്ങ ചിരകാൻ ഇനി എന്തെളുപ്പം! ഈ ഒരു സൂത്രം ചെയ്താൽ മതി വെറും 2 മിനിറ്റിൽ ഇനി എത്ര തേങ്ങ വേണമെങ്കിലും ചിരകാം; അടിപൊളി 5 ടിപ്പുകൾ. എല്ലാ ദിവസവും ഒരു മുറി തേങ്ങ എങ്കിലും ചിരകാത്ത വീടുകൾ ഉണ്ടാകില്ല. അതുകൊണ്ടു തന്നെ ദിവസവും തേങ്ങ ചിരകുക എന്നു പറയുന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. ഒട്ടും മടികൂടാതെ എത്ര തേങ്ങ വേണമെങ്കിലും
നിമിഷങ്ങൾക്കുള്ളിൽ ചിരകി എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി രണ്ട് തേങ്ങ പൊട്ടിച്ചെടുത്ത് അതിനുശേഷം വെള്ളത്തിൽ ഇട്ട് ഒന്ന് നനച്ച് കൊടുക്കുക. ഫ്രീസറിൽ വച്ച് ഒരു മണിക്കൂറെങ്കിലും തണുപ്പിച്ചശേഷം എടുക്കുക. എന്നിട്ട് വീണ്ടും വെള്ളത്തിൽ ഇട്ട് ഒന്നു തണുപ്പ് മാറ്റിയെടുക്കുക. ശേഷം ഒരു കത്തി കൊണ്ട് കിഴുന്നു നോക്കുകയാണെങ്കിൽ തേങ്ങാ നിഷ്പ്രയാസം
ചിരട്ടയിൽ നിന്നും വേർപെട്ട് വരും. ഇങ്ങനെ വിട്ടു വരുന്ന തേങ്ങ ചെറുതായിട്ട് നീളത്തിൽ കീറിയതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുകയാണ് എങ്കിൽ തേങ്ങ ചിരകിയത് പോലെ കിട്ടുന്നതായിരിക്കും. അടുത്തതായി ബിസ്ക്കറ്റുകൾ ഒക്കെ കടയിൽ നിന്നും വാങ്ങിയതിനു ശേഷം കുറച്ചുനാൾ കഴിയുമ്പോൾ അത് തണുത്തു പോകുന്നതായി കാണാം. തണുത്തു പോയ ബിസ്ക്കറ്റിലേക്ക് കുറച്ച് അരി ഇട്ടതിനുശേഷം
അടച്ചു വയ്ക്കുകയാണെങ്കിൽ അത് വീണ്ടും പഴയ പോലെ മുറുകുന്നതായി കാണാം. കൈപ്പത്തിരി ഉണ്ടാക്കുമ്പോൾ ഗോതമ്പുപൊടിയുടെ കവറിനുള്ളിൽ വെച്ചതിനു ശേഷം ഒരു പാത്രം കൊണ്ട് ചെറുതായി പ്രസ് ചെയ്ത് കറക്കി കൊടുക്കുക. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. പിന്നീട് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അറിയാൻ വീഡിയോ മുഴുവനായും കാണൂ. Video credit : Ansi’s Vlog