പഴവും തേങ്ങാ കൊത്തും മിക്സിയിൽ ഒന്നടിച്ചെടുത്ത് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ 😋👌 അറിയാതെ പോകരുതേ 👌👌

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണ്. പഴവും തേങ്ങയും ഗോതമ്പുപൊടിയും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന സൂപ്പർ നാലുമണി പലഹാരം. അതിനായി ആദ്യം 2 പഴം ഒരു മിക്സിയുടെ ജാറിലേക്ക് നടുപകുതിയാക്കി ഇടുക. എന്നിട്ട് അതിലേക്ക് 3/4 കപ്പ് തേങ്ങാക്കൊത്ത് ഇട്ട് ഒന്ന് അടിച്ചെടുക്കുക.

അടുത്തതായി ഇതിലേക്ക് 1/2 കപ്പ് ഗോതമ്പുപൊടി, 1/4 കപ്പ് വെള്ളം കൂടി ചേർത്ത് ഒന്ന് അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് 2 ഏലക്കായ ചതച്ചത്, ശർക്കര പൊടിച്ചത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് ഇനി ഫ്രൈ ചെയ്തെടുക്കുവാൻ ഒരു ഉണ്ണിയപ്പ ചട്ടിയുടെ കുഴിയിൽ കുറച്ചു നെയ്യ് ഒഴിച്ച് ബ്രഷു കൊണ്ട് തടവികൊടുക്കുക.

ചട്ടി ചൂടായി വരുമ്പോൾ ഉണ്ണിയപ്പ കുഴിയിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കാം. വെന്തു വരുമ്പോൾ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.