സ്വർഗ്ഗം ഭൂമിയിൽ വന്നതോ മോന്റീമേഴ്‌സ് ആർക്കിടെക്ട്സിന്റെ കരവിരുതിൽ പിറന്ന അതുഗ്രൻ ക്ലാസ്സി വില്ല!! |Classy villa by Montimers architects

Classy villa by Montimers architects : മോന്റീമേഴ്‌സ് ആർക്കിടെക്ട്സിന്റെ ക്ലാസ്സി വില്ലയെയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വളരെ വിശാലമായ മുറ്റം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മുറ്റത്ത് പുല്ലകൾ പിടിപ്പിച്ചത് പച്ചപ്പിന്റെ ഭംഗി വർധിപ്പിക്കുകയാണ്. വുഡനിന്റെ അതിമനോഹരമായ വാതിലാണ് വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ നമ്മൾക്ക് കാണാൻ സാധിക്കുന്നത്. ഒരു സോഫയും രണ്ട് ഇരിപ്പടവും അടങ്ങിയ അത്യാവശ്യം നല്ല ഫോർമൽ ലിവിങ് റൂമാണ് ഉള്ളിലേക്ക് കയറുമ്പോൾ കാണാൻ കഴിയുന്നത്.

അതിൽ നിന്നും ഉള്ളിലേക്ക് വരുമ്പോൾ ഫാമിലി ലിവിങ് ഏരിയ കാണാൻ കഴിയും. ടീവി, രണ്ട് സോഫ അടങ്ങിയ അതിമനോഹരമായ ലിവിങ് ഏരിയ ആരെയും ആകർഷിക്കുന്നു. പിന്നീട് കയറി എത്തുമ്പോൾ ഡൈനിങ് ഹാളാണ്. ഏകദേശം നാല് പേർക്ക് ഇരിക്കാൻ പറ്റിയ വിശാലമായ ഡൈനിങ് ഏരിയയാണ് കാണാൻ സാധിക്കുന്നത്. ഡൈനിങ് ഏരിയയുടെ അരികെയായി അടുക്കള കാണാം. കബോർഡുകൾ, വായുസഞ്ചാരം അടങ്ങിയ വിശാലമായ അടുക്കളയാണ് ഈ വീട്ടിൽ കാണാൻ കഴിയുന്നത്.

home
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അടുത്തതായി ബെഡ്റൂമാണ്. രണ്ട് പേർക്ക് കിടക്കാൻ കഴിയുന്ന സാധാരണ രീതിയിൽ ഡിസൈൻ ചെയ്ത കിടക്ക മുറിയാണ് ഇവിടെ കാണാൻ കഴിയുന്നത്. അതിനോടപ്പം തന്നെ അറ്റാച്ഡ് ഒരു ബാത്രൂം കാണാം. ഹാളിൽ നിന്ന് തന്നെയാണ് സ്റ്റയർകേസ് പണിതിരിക്കുന്നത്. ആരെയും ആകർഷിക്കുന്ന മുകളിലെ നില കണ്ടു നോക്കാം.

മുകളിൽ നിന്നും താഴത്തെ കാണാൻ സാധിക്കുന്ന ഓപ്പൺ സ്റ്റയറുകളാണ് നൽകിരിക്കുന്നത്. മുകളിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ അത്യാവശ്യം വലിയ ഹാളാണ് കാണുന്നത്. അതിന്റെ ഇരുവശങ്ങളായി ഒരു ബെഡ്റൂമും അതുപോലെ വായനശാലയും കാണാൻ കഴിയും. വളരെ വിശാലമായ വായനശാലയാണ് ഈ വില്ലയിൽ ഉള്ളത്. ഫസ്റ്റ് ഫ്ലോറിൽ ഒരു ടോയ്‌ലെറ്റും ബാൽക്കണിയും വീടിന്റെ പ്ലാനിൽ ഉൾകൊള്ളിച്ചിരിക്കുന്നു. കൂടാതെ ആരെയും കൊതിപ്പിക്കുന്ന ഇന്റീരിയർ വർക്കുകളാണ് ചെയ്തിരിക്കുന്നത്.

You might also like