ദീവാലി ലുക്കിൽ സ്റ്റൈലിഷായി വൃദ്ധി മോൾ; ചുമപ്പിൽ അതീവ സുന്ദരിയെന്ന് ആരാധകർ.. ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!!

സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് സ്റ്റാറാണ് എപ്പോഴും വൃദ്ധി വിശാൽ എന്ന കൊച്ചു മിടുക്കി. ഡാൻസുകൊണ്ടും അഭിനയം കൊണ്ടും മലയാളികളെ കൈയിലെടുത്ത താരമാണ് വൃദ്ധി മോൾ. ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ആരാധകരുള്ള ലിറ്റിൽ സ്റ്റാർ കൂടിയാണ് വൃദ്ധി വിശാൽ. 1 മില്യണിലധികം ആളുകളാണ് ഈ കുട്ടിത്താരത്തെ ഇൻസ്റ്റ പേജിൽ ഫോളോ ചെയ്യുന്നത്. വൃദ്ധി വിശാൽ എന്ന

തന്റെ ഔദ്യോഗി ഇൻസ്റ്റാ പേജിലൂടെ വിശേഷങ്ങൾ പങ്കു വെച്ച് താരം എപ്പോഴും എത്താറുണ്ട്. അച്ഛൻ വിശാൽ കണ്ണനും അമ്മ ഗായത്രി വിശാലുമാണ് ഈ പേജ് മാനേജ് ചെയ്യുന്നത്. മികച്ച ഡാൻസോഴ്സ് കൂടിയായ ഇരുവരും മകൾക്കൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്. കിടിലൻ ലുക്കിൽ ഉള്ളതും വ്യത്യസ്തങ്ങളുമായ ഔട്ട്ഫിറ്റ്കളിൽ നിരവധി ടെന്റിങ്ങ് ഫോട്ടോഷൂട്ടുകൾ ആണ് വൃദ്ധി മോൾ ഇതിനകം നടത്തിയത്. ഇവയെല്ലാം സോഷ്യൽ

മീഡിയയിൽ വലിയ തരംഗമായിരുന്നു. ഇപ്പോഴിതാ കഴിഞ്ഞുപോയതിനെ എല്ലാം വെല്ലുന്ന മറ്റൊരു കിടിലൻ ഔട്ട് ഫിറ്റിൽ എത്തിയിരിക്കുകയാണ് താരം. നവരാത്രി, ദീപാവലി തീമിൽ ഡിസൈൻ ചെയ്ത മനോഹരങ്ങളായ രണ്ട് കോസ്റ്റ് മുകളിലാണ് ഇക്കുറി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നവരാത്രി സീരിസ് ഫോട്ടോ ഷൂട്ടിനായി ഔട്ട് ഫിറ്റ് ഒരുക്കിയത് ഹാൻഡ് ലൂം ബ്രാന്റായ mirali clothing ആണ്.റെഡ് ആൻഡ് ഗോൾഡൻ കോമ്പിനേഷനിൽ

ആണ് ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. ദീവാലി ലുക്കിന് ഔട്ട് ഫിറ്റ് ഒരുക്കിയിരിക്കുന്നത് disha creations ആണ്. പതിവുപോലെ പുതിയ ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഈ സീരീസിലെ മറ്റ് ഫോട്ടോകൾക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. കഴിഞ്ഞ ദിവസമാണ് മികച്ച ബാലതാരത്തിനുള്ള അവാർഡ് വൃദ്ധി മോൾക്ക് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ആരാധകർ ഇത് ആഘോഷമാക്കിയിരുന്നു.

Rate this post
You might also like