ഈ ചെടി എവിടെ കണ്ടാലും നിങ്ങൾ ഇനി വിട്ട് വെക്കില്ല അത്രക്കും ആരോഗ്യവും രുചിയും.. നല്ലൊരു അടിപൊളി വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.. | chundakka plant

നമ്മുടെ നാടുകളിൽ കാട് പോലെ പാടത്തു അല്ലെങ്കിൽ കനാൽ വരമ്പുകളിലും കാണപ്പെടുന്ന ഒരു ചെടിയാണ് ചുണ്ടക്ക അല്ലെങ്കിൽ ഇംഗ്ലീഷിൽ ടർക്കി ബെറി എന്നുപറയുന്ന സസ്യം. നമ്മളിൽ പലർക്കും ഇതിന്റെ ഔഷധ ഗുണങ്ങളെ പറ്റി അറിയാത്തതുകൊണ്ട് നമ്മളാരും ഇന്ന് ഇത് കറി ഉണ്ടാക്കുവാനും അല്ലെങ്കിൽ ഈ സസ്യം കൊണ്ട് മറ്റു പല ഉപകാരങ്ങൾ ഉപയോഗപ്പെടുത്താനും

നമ്മൾ ശ്രമിക്കാറില്ല. അപ്പോൾ അങ്ങനെ നമ്മൾ പറിച്ചെടുത്ത ചുണ്ടക്ക കൊണ്ട് നല്ലൊരു അടിപൊളി വിഭവം തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം. അതിനായിട്ട് ആദ്യം കായിൽ നിന്നും തണ്ട് വേർപെടുത്തി കായ മാത്രം ഒരു ബൗളിൽ എടുക്കുക. അതിനുശേഷം ഇത് രണ്ടുമൂന്നു പ്രാവശ്യം എങ്കിലും നല്ല രീതിയിൽ കഴുകി എടുത്തിട്ട് ഒരു കോട്ടൺ തുണിയിൽ ഇട്ടുവയ്ക്കുക. എന്നിട്ട്

chundakka 1

അമ്മിക്കല്ലിൽ ഓ മറ്റെന്തെങ്കിലും വെച്ച് ചുണ്ടക്ക ഒരുവശം പൊടിച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് ഇട്ടതിനുശേഷം കുറച്ചു മോരും ആവശ്യത്തിനു ഉപ്പും ഇട്ട് ഒരു രാത്രി മുഴുവൻ അടച്ചുവെക്കുക. രാവിലെ ആയിട്ട് അതിലെ മോരുവെള്ളം മാറ്റി ചുണ്ടയ്ക്ക മാത്രം ഒരു പാത്രത്തിലേക്ക് എടുക്കുക. ഇനി ഇത് ഒരു ദിവസം മുഴുവൻ സൂര്യപ്രകാശത്തിന് താഴെ ഉണക്കാൻ

വയ്ക്കുക. ഉണങ്ങിയതിനു ശേഷം വീണ്ടും നമ്മൾ മാറ്റി വച്ചിട്ടുള്ള മോര് വെള്ളത്തിലേക്ക് തിരിച്ചിട്ട് മൂന്നുദിവസം ഇതുപോലെതന്നെ ചെയ്തുകൊണ്ടിരിക്കുക. മൂന്നു ദിവസം കഴിയുമ്പോഴേക്കും നല്ല ക്രിസ്പി ആയ രീതിയിൽ ചുണ്ടക്ക മാറിയത് കാണാം. എന്നിട്ട് എണ്ണയിലിട്ട് വറുത്തു കഴിക്കുക യാണെങ്കിൽ പല രോഗത്തിനും പ്രതിരോധിക്കുന്ന ഔഷധ ഗുണമുള്ള ഒന്നാണ് ചുണ്ടയ്ക്ക. അപ്പോൾ എല്ലാവരും ഈ രീതി ട്രൈ ചെയ്തു നോക്കുമല്ലോ. Video Credits : Nubas Share

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe