അയ്യോ.. ഈ സൂത്രങ്ങളൊക്കെ അറിയാതെ പോയല്ലോ! ചൂലും പേസ്റ്റും കൊണ്ട് ചെയ്യാവുന്ന അടിപൊളി ടിപ്പുകൾ.!!

അടുക്കളയിൽ ഉപയോഗിക്കാവുന്ന ചെറിയ ചെറിയ ടിപ്സുകൾ ആണ് ഇന്ന് പരിചയപ്പെടുന്നത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങളാണ് നാരങ്ങയും ഗ്രാമ്പൂവും. നാരങ്ങ നടുവെ മുറിച്ച് അതിനു ശേഷം അതിന്റെ ഒരു മുറിക്ക് അകത്ത് ചെറിയ ആറ് ഏഴു ഗ്രാമ്പൂ കുത്തി വയ്ക്കുക. ഗ്യാസ് അടുപ്പ് കത്തിച്ച് നാരങ്ങയിൽ പപ്പടം കുത്തിയ ചെറിയ കത്തി വെച്ച് കുത്തി അടുപ്പിൽ വെച്ച് ഇത് ഒന്നു ചെറുതായൊന്ന് ചൂടാക്കിയെടുക്കുക.

ചുടാക്കിയ ശേഷം നാരങ്ങയിൽ നിന്ന് ചെറിയ പുകയും നല്ല മണവും വരും. പഴങ്ങളും പച്ചക്കറിയും ഇരിക്കുന്നടത്ത് വച്ചാൽ ചെറിയ ഈച്ചകളും പ്രാണികളും വരുന്നത് ഒരു പരിധി വരെ ഇല്ലാതാക്കാം. അടുത്ത ടിപ്പ് നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഈർക്കിലി ചൂലിൻ്റെ അറ്റത്ത് നല്ല നീളം ആയിരിക്കും. അറ്റം കട്ടി ഇല്ലാത്തതിനാൽ നമുക്ക് ഉപയോഗവും അല്ല. ഇങ്ങനെ ഉള്ള ഭാഗം നമുക്ക് കത്രിക ഉപയോഗിച്ച് മുറിച്ചു

കളയാം. അതുപോലെ കൈകളിൽ അലർജിയുള്ളവർക്ക് ഈർക്കിൽ ചൂലിൻ്റെ കൈ പിടി ഭാഗം ഒരുപോലെ ആക്കാൻ പാടായിരിക്കും. ഇങ്ങനെ ഉള്ള ഭാഗത്ത് ഒരു പഴയ സോക്സ് കയറ്റിയാൽ കൈ പിടിക്കാൻ എളുപ്പവും ആകും, ഒപ്പം കൈ വേദനയും മാറും. പേസ്റ്റ് ഒക്കെ മാക്സിമം ഉപയോഗിക്കുന്നവരാണ് നമ്മൾ അത്തരത്തിൽ പേസ്റ്റ് തീരാറാകുമ്പോൾ നടുവെ മുറിച്ചാണ് പലരും ഉപയോഗിക്കാറ്. അങ്ങനെ മുറിക്കേണ്ട പകരം തലയിൽ

കുത്തുന്ന ഒരു കമ്പി സ്ലൈഡ് ഇട്ടതിനു ശേഷം നന്നായി ടൈറ്റ് ചെയ്യുക. ഇത് നന്നായി സ്ലൈഡ് ചെയ്ത് എടുക്കുമ്പോൾ അകത്തുള്ള മുഴുവൻ പേസ്റ്റും പുറത്തേക്ക് വരും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: Nisha’s Magic World

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe