Vattayappam Recipe
Christmas Special Vattayappam Recipe : വട്ടയപ്പം ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. കറികളൊന്നും ഇല്ലാതെയും കഴിക്കാവുന്ന ഒരു പലഹാരമാണ് വട്ടയപ്പം. ക്രിസ്ത്യൻ വീടുകളിലാണ് വട്ടയപ്പം കൂടുതലായും തയ്യാറാക്കാറുള്ളത്. സ്ഥിരം ഉണ്ടാകുന്ന വട്ടയപ്പം റെസിപിയിൽ നിന്ന് കുറച്ച് വ്യത്യസ്തമായ ഒരു റെസിപ്പി നോക്കിയാലോ? മുത്തശ്ശിമാർ ഒക്കെ പണ്ട് ഉണ്ടാക്കിയ പോലെ ഒരു സിമ്പിൾ ആയ അതു പോലെ ടേസ്റ്റിയുമായ വട്ടയപ്പം റെസിപിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന നല്ല സോഫ്റ്റ് വട്ടയപ്പം എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
Ingredient
- Raw rice – 2 cups
- Rice – 2 tablespoons
- Sugar
- Yeast
- Grated coconut
- Salt – 2 pinches
How to make Christmas Special Vattayappam Recipe
പച്ചരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഇത് വെള്ളം ഒഴിച്ച് ആറു മണിക്കൂർ കുതിരാൻ വെക്കുക. കുതിർന്ന പച്ചരി വെള്ളം ഊറ്റി കളഞ്ഞ ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ വളരെ ഫൈൻ ആയി അരച്ചെടുക്കാതെ കുറച്ച് തരിതരിയോട് കൂടി തന്നെ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. ഈ അരി അരച്ചെടുക്കാൻ നമ്മൾ ഉപയോഗിക്കുന്നത് തേങ്ങാവെള്ളമാണ് തേങ്ങ വെള്ളം കുറച്ച് പഞ്ചസാര കലക്കിയ ശേഷം കുറച്ചു നേരം മാറ്റിവെച്ച് ആ ഒരു വെള്ളം വേണം നമ്മൾ അരി അരച്ചെടുക്കാനും ബാക്കിയെല്ലാം അരയ്ക്കാനും ഉപയോഗിക്കേണ്ടത്.
Ads
അരച്ച് എടുത്ത മാവിൽ നിന്ന് കുറച്ച് മാവ് ഒരു പാനിലേക്ക് മാറ്റിയ ശേഷം അതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അത് ഒന്ന് നന്നായി കലക്കി കുറുക്കിയെടുക്കുക. ഇതും നമുക്ക് മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കാൻ ഉള്ള തന്നെയാണ്. ഇനി ബാക്കി കൂടി അരച്ചെടുക്കുമ്പോൾ അതിലേക്ക് കുറച്ച് ഈസ്റ്റും അതുപോലെ തന്നെ ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം കുറുക്കി വച്ചിരിക്കുന്ന ആ ഒരു മാവും കൂടി ഒഴിച്ചു കൊടുത്ത് അതിലേക്ക് കുറച്ച് തേങ്ങ വെള്ളം ഒഴിച്ച് അതും നന്നായി അരച്ചെടുത്ത് ഈ ഒരു മാവിലേക്ക് ഒഴിച്ച് കൊടുക്കുക.
ഇനി ഇതിലേക്ക് നമ്മൾ തേങ്ങയാണ് ചേർക്കുന്നത്. തേങ്ങ ചിരകിയത് മിക്സിയുടെ ജാറിൽ ഇട്ട് കുറച്ച് ഒന്ന് അടിച്ചെടുക്കുക. ഒത്തിരി ഫൈൻ ആയി അരച്ച് എടുക്കേണ്ട. എന്നിട്ട് ഇതും ഈ മാവിലേക്ക് ഒഴിച്ചു കൊടുത്ത് എല്ലാംകൂടി നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് ആറു മണിക്കൂർ വരെ അടച്ചുവെക്കുക. ആറു മണിക്കൂറിന് ശേഷം ഇതിലേക്ക് ഏലക്ക ചേർത്ത് പൊടിച്ച പഞ്ചസാര ചേർത്തു കൊടുത്ത് മിക്സ് ചെയ്ത ശേഷം നമുക്ക് ഇതിനെ ചുട്ടെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ തടവിയ ശേഷം അതിലേക്ക് മാവൊഴിച്ച് കൊടുത്ത 20 മിനിറ്റ് വരെ ആവി കേറ്റി എടുത്താൽ മതിയാകും. Credit : Lekshmi’s Magic
Special Vattayappam Recipe
Vattayappam is a soft, spongy steamed rice cake popular in Kerala, often enjoyed as a tea-time snack or festive delicacy. Made from a fermented batter of rice, grated coconut, sugar, and cooked rice, it gets its airy texture from natural fermentation or the addition of yeast. The batter is poured into a greased pan, optionally topped with cashews and raisins, and then steamed until cooked through. Lightly sweet with a subtle coconut flavor, Vattayappam is healthy and gluten-free. Its soft texture and mild taste make it a favorite among both children and adults, especially during traditional Christian celebrations in Kerala.