ചിരുവിന്റെ ജന്മദിനത്തിൽ മേഘ്ന ഒരുക്കിയ സർപ്രൈസ് കണ്ടോ! പ്രിയതമന്റെ ജന്മദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് മേഘ്ന.!!

മലയാള സിനിമ പ്രേമികൾക്ക് അത്ര വേഗത്തിൽ ഒന്നും മറക്കാനാകാത്ത താരമാണ് മേഘ്നാ രാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമാ ലോകത്തിലേക്ക് കടന്നു വരുന്നത്. പിന്നീട് നിരവധി മലയാള സിനിമകളുടെയും തെന്നിന്ത്യൻ സിനിമകളുടെയും ഭാഗമായി മേഘ്ന രാജ്. കന്നഡ നടൻ ചിരഞ്ജീവി സർജ യുമായുള്ള മേഘ്നയുടെ വിവാഹം വളരെ ആഘോഷമായാണ് നടന്നത്.

എന്നാൽ 2020ജൂണിൽ ചിരഞ്ചീവി അകാലത്തിൽ മരണപ്പെട്ടതോടെ മേഘ്ന ആരാധകരുടെ ഹൃദയത്തിൽ ഒരു നൊമ്പരം ആയി മാറി. ചിരഞ്ജീവി സർജ മരിക്കുമ്പോൾ നാലു മാസം ഗർഭിണിയായിരുന്നു മേഘ്ന. ഇപ്പോൾ ഇരുവരുടെയും കുഞ്ഞിന് ഒരു വയസ്സു കഴിഞ്ഞു. റയാൻ രാജ് സർജ എന്നാണ് കുഞ്ഞിന് മേഘ്ന ഇട്ടിരിക്കുന്ന പേര്. ജൂനിയർ ചീരു എന്നാണ് സോഷ്യൽ മീഡിയ റയാനെ വിളിക്കുന്നത്. ഇപ്പോൾ മേഘ്നയുടെ ലോകം കുഞ്ഞു റയാനാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ മേഘ്ന ചിരുവിന്റെ ഓർമ്മകൾ പങ്കുവെച്ചും കുഞ്ഞു റയാന്റെ വിശേഷങ്ങൾ പങ്കിട്ടുമൊക്കെ ആരാധകർക്ക് മുൻപിൽ എത്താറുണ്ട്. ഇപ്പോഴിതാ ഗുരുവിൻറെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് ആയി ചിരുവിനുള്ള ജന്മദിന സമ്മാനവുമായി എത്തിയിരിക്കുകയാണ് മേഘ്ന. ചില ഓർമ്മകൾ നിറഞ്ഞു നിന്നുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. രാജാറാണി തീമിലാണ്

ഫോട്ടോഷൂട്ട് സംവിധാനം ചെയ്തിരിക്കുന്നത്. I Love you ചിരു എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് മേഘ്നയ്ക്കും ചിരുവിനും ആശംസകളുമായി എത്തിയിരിക്കുന്നത്. ഏതായാലും ഇതൊരു പുതിയ തുടക്കമാകും എന്ന് പ്രതീക്ഷയിലാണ് ആരാധകർ. ഫോട്ടോ ഷൂട്ടിനായി ക്യാമറയ്ക്ക് മുൻപിൽ എത്തിയ മേഘ്ന ഉടൻതന്നെ ബിഗ് സ്ക്രീനിലേക്കും വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Rate this post
You might also like